മുംബൈ: ബിസിസിഐ വൈസ് പ്രസിഡന്റും കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ ടി.സി. മാത്യുവിനെ ജൂനിയര്‍ ക്രിക്കറ്റ് ഡെവലപ്പ്‌മെന്റ് കമ്മിറ്റി ചെയര്‍മാനായി നിയമിച്ചു. മുംബൈയില്‍ ചേര്‍ന്ന ബിസിസിഐ ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനം.
“ഇന്ത്യന്‍ ക്രിക്കറ്റിന്റെ അടിസ്ഥാനം ജൂനിയര്‍ ക്രിക്കറ്റിലെന്നും, പുതിയ കളിക്കാരെ കണ്ടെത്തി ഭാവിയിലെ താരങ്ങളായി വാര്‍ത്തെടുക്കുന്നതില്‍ കമ്മിറ്റിക്ക് വലിയ പങ്കുണ്ടെന്നും മാത്യു പറഞ്ഞു. കേരളം ജൂനിയര്‍ ക്രിക്കറ്റ് ഡെവലപ്‌മെന്റില്‍ ഒട്ടേറെ മുന്നോട്ട് പോയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാഷണല്‍ ക്രിക്കറ്റ് അക്കാദമി ചെയര്‍മാന്‍, അംപയേഴ്‌സ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
















