കൊച്ചി: അത്‌ലറ്റികോ കൊല്‍ക്കത്തക്ക് ഇന്നത്തെ മത്സരം ഏറെ നിര്‍ണായകമെന്ന് പരിശീലകന്‍ അന്റോണിയോ ലോപ്പസ് ഹെബ്ബാസ്. എന്നാല്‍, പ്രധാന താരങ്ങളുടെ പരിക്ക് ടീമിന്റെ പ്രകടനത്തെ മൊത്തത്തില്‍ ബാധിച്ചിട്ടുണ്ട്. മാര്‍ക്വീ താരം ഹെല്‍ഡര്‍ പോസ്റ്റിഗ, നായകന്‍ ജോസ്മി, ജാവി ലാറ എന്നിവരാണ് ഇപ്പോഴും പരിക്കിന്റെ പിടിയിലുള്ളത്. എങ്കിലും ഇന്നത്തെ പോരാട്ടത്തിന് ടീം അംഗങ്ങള്‍ മാനസികമായി തയാറെടുത്തു. വിജയം നേടി പോയിന്റ് പട്ടികയില്‍ മുന്നിലേക്കെത്തുക ലക്ഷ്യമെന്നും ഹെബ്ബാസ്.
ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അര്‍ണാബ് മൊണ്ടല്‍, അഗസ്റ്റിന്‍ ഫെര്‍ണാണ്ടസ് എന്നിവരുടെ സേവനം ഇന്ന് ലഭിക്കില്ലെങ്കിലും ഇവര്‍ക്ക് പകരം വെക്കാവുന്ന താരങ്ങള്‍ ടീമിലുണ്ട്. അതുകൊണ്ട് ഇവരുടെ അഭാവം ടീമിനെ ബാധിക്കില്ല. കഴിഞ്ഞ സീസണിലെ ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരും എന്നു പറയുന്നതില്‍ അര്‍ഥമില്ലെന്നും ഹെബ്ബാസ് കൂട്ടിച്ചേര്‍ത്തു. അതേസമയം, കൊച്ചിയിലെ നിറഞ്ഞ് കവിഞ്ഞ ഗാലറിക്ക് മുന്നില്‍ കളിക്കാന്‍ കാത്തിരിക്കുകയാണെന്ന് കൊല്‍ക്കത്തയുടെ അരാറ്റ ഇസുമി പറഞ്ഞു.
















