മേയാന്‍ വിട്ട പശുവിനെ കടുവ കടിച്ച് കൊന്നു. നൂല്‍പ്പുഴ വടക്കനാട് കല്ലടിക്കല്‍ ടോമിയുടെ പശുവിനെയാണ് കടുവ ആക്രമിച്ചത്. രാവിലെ പതിനൊന്ന് മുപ്പതോടെയായിരുന്നു സംഭവം. വീടിന് സമീപം കെട്ടിയിട്ടിരുന്ന പശുവിനെ കടുവ ആക്രമിക്കുന്നത് കണ്ട് ടോമിയുടെ ഭാര്യ ബഹളം വെച്ചപ്പോള്‍ കടുവ കാട്ടിലേക്ക് ഓടി മറയുകയായിരുന്നു. നാല് ദിവസം മുമ്പ് പഴേരിയില്‍ ഒരു പശുവിനെയും കഴിഞ്ഞ വെള്ളിയാഴ്ച പച്ചാടിയിലെ വെള്ളിയുടെ പശുക്കിടാവിനെയും വന്യമൃഗം ആക്രമിച്ചിരുന്നു. ഇതും കടുവയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: