കോഴിക്കോട്: ബിജെപിയെ പിടിച്ചു കെട്ടുമെന്ന പ്രചാരണവുമായി രംഗത്തിറങ്ങിയ എസ്ഡിപിഐയ്‌ക്കും വെല്‍ഫെയര്‍ പാര്‍ട്ടിക്കും കോര്‍പ്പറേഷനില്‍ നാണം കെട്ടതോല്‍വി. 14 വാര്‍ഡുകളില്‍ മത്സരിച്ച എസ്ഡിപിഐക്ക് വോട്ടുകളുടെ കാര്യത്തില്‍ രണ്ടക്ക സംഖ്യ തികക്കാനായി എന്ന് സമാധാനിക്കാം. സര്‍ക്കാര്‍ ഖജനാവിലേക്ക് കെട്ടിവെച്ച പണം മുതല്‍കൂട്ടുന്നതില്‍ എസ്ഡിപിഐയോടൊപ്പം മത്സരിക്കാനുണ്ടായത് ജമാഅത്തെ ഇസ്ലാമി എന്ന ആഗോളമുസ്ലിം സംഘടനയുടെ അനുബന്ധസംഘടനയായ വെല്‍ഫയര്‍ പാര്‍ട്ടിയാണ് 13 സീറ്റുകളില്‍ മത്സരിച്ചവര്‍ക്കും നിലം തൊടാനായില്ല എസ്ഡിപിഐക്ക് ആകെ ലഭിച്ചത് 1364 വോട്ടുകളാണ്.
വെല്‍ഫയര്‍പാര്‍ട്ടിക്ക് ആകെ ലഭിച്ചത് 1292 വോട്ടും. എന്നാല്‍ സിപിഎമ്മുമായി ചേര്‍ന്ന് ഇരുസംഘടനകളും ജില്ലയില്‍ ഉണ്ടാക്കിയ തെരഞ്ഞെടുപ്പ് ധാരണ ഇടതിനനുകൂലമായി.
വര്‍ഗീയത ആളിക്കത്തിച്ചാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുക.
















