ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചാമ്പ്യന്മാര് ചെല്‍സിക്ക് വീണ്ടും തോല്‍വി. സ്റ്റോക്ക് സിറ്റിയോട് മടക്കമില്ലാത്ത ഒരു ഗോളിന് കീഴടങ്ങി നീലപ്പട. ഇതോടെ, പരിശീലകന് ഹോസെ മൗറീഞ്ഞോയുടെ നില കൂടുതല്‍ പരുങ്ങലിലായി. അതേസമയം, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ജയത്തോടെ മുന്നേറ്റം തുടരുന്നു. വെസ്റ്റ് ബ്രോംവിച്ച് അല്ബിയനെ എതിരില്ലാത്ത രണ്ടു ഗോളിന് കീഴടക്കി യുണൈറ്റഡ്.
ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം 53ാം മിനിറ്റില്‍ മാര്‍ക്കോ അര്നൗറ്റോവിച്ചാണ് ചെല്‍സിയുടെ വലയില്‍ പന്തെത്തിച്ചത്. 12 കളികളില്‍ 11 പോയിന്റുമായി പതിനാറാം സ്ഥാനത്താണ് ചെല്‍സി. ഓള്‍ഡ് ട്രാഫോഡില്‍ ജെസി ലിഗാര്ഡ്, യുവാന്‍ മാട്ട എന്നിവരുടെ ഗോളിലാണ് യുണൈറ്റഡ് ജയം കണ്ടത്. 12 കളികളില്‍ 24 പോയിന്റുമായി നാലാം സ്ഥാനത്ത് യുണൈറ്റഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: