മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ മുന്‍ ചാമ്പ്യന്മാര്‍ വലന്‍സിയയ്‌ക്ക് തകര്‍പ്പന്‍ ജയം. എവേ മത്സരത്തില്‍ സെല്‍റ്റ ഡി വിഗോയെ ഒന്നിനെതിരെ അഞ്ചു ഗോളിന് തുരത്തി വലന്‍സിയ. പാകോ അല്‍കസെര്‍ (13, 46), ഡാനി പരെജൊ (45, 64) എന്നിവരുടെ ഇരട്ട ഗോളുകളാണ് മുന്‍ ചാമ്പ്യന്മാരെ മിന്നും ജയത്തിലേക്ക് നയിച്ചത്. അഞ്ചാം ഗോള്‍ ഷ്‌കൊദ്രാന്‍ മുസ്തഫി വലയിലാക്കി. അഗസ്റ്റോ ഫെര്‍ണാണ്ടസ് സെല്‍റ്റയുടെ ആശ്വാസം.
ജയിച്ചിരുന്നെങ്കില്‍ തത്കാലത്തേക്കെങ്കിലും ബാഴ്‌സലോണയെ മറികടന്ന് രണ്ടാമതെത്താമായിരുന്നു സെല്‍റ്റയ്‌ക്ക്. 11 കളികളില്‍ 21 പോയിന്റുണ്ട് സെല്‍റ്റയ്‌ക്ക്. ഇത്രയും മത്സരങ്ങളില്‍ വലന്‍സിയയ്‌ക്ക് 18 പോയിന്റ്.
മറ്റൊരു കളിയില്‍ റയല്‍ സോസിഡാഡിനു തോല്‍വി. ലാസ് പല്‍മാസിനോട് എതിരില്ലാത്ത രണ്ടു ഗോളിന് കീഴടങ്ങി സോസിഡാഡ്. അതേസമയം, ലെവന്റയെ ഡിപോര്‍ട്ടീവൊ ല കൊരുണ തളച്ചു (1-1). ഗെറ്റാഫെയ്‌ക്കും മലാഗയ്‌ക്കും തോല്‍വി.
















