ആലുവ: നാടിന്റെ വികസന പ്രവര്‍ത്തനത്തിനായി ലത ഗംഗാധരന്‍ തുടര്‍ച്ചയായി മൂന്നാംവട്ടവും ജനനായികയായി തെരഞ്ഞെടുക്കപ്പെട്ടു. ചെങ്ങമനാട് പഞ്ചായത്തിലെ 17-ാം വാര്‍ഡില്‍ നിന്നാണ് തുടര്‍ച്ചയായി ബിജെപിയുടെ പ്രതിനിധിയായി ലത ഗംഗാധരന്‍ തെരഞ്ഞെടുക്കപ്പെടുന്നത്. ബിജെപിയുടെ ജില്ല സെക്രട്ടറിയായ ലതഗംഗാധരന്‍ വാര്‍ഡിലെ സമഗ്രവികസനത്തിനായി നടത്തിയ പ്രവര്‍ത്തനമാണ് മൂന്നാംവട്ടവും പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ കാരണം. വാര്‍ഡില്‍ വൈദ്യുതിയും കുടിവെള്ളവും എത്തിക്കുന്നതിനും, റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനും ലത സജീവമായിരുന്നു.
അംഗനവാടിക്ക് സ്ഥലം കണ്ടെത്തിനിര്‍മ്മാണപൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം നടത്താന്‍ ലതയുടെ കാലഘട്ടത്തില്‍ സാധിച്ചു വെന്നതെന്ന് അഭിമാനിക്കാവുന്ന കാര്യമാണ്. പഞ്ചായത്തില്‍ നിന്ന് അനുവദിക്കുന്ന നിരവധി പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനും ലതസജീവമായിരുന്നു. പട്ടികജാതിവര്‍ഗ്ഗ കോളനിയില്‍ ഇഷ്ടിക കളത്തിനുവേണ്ടി മണ്ണെടുത്ത കുഴിനികത്തി സൈഡ് കെട്ടിസംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും ലത സജീവമായി രംഗത്തുണ്ടായിരുന്നു. ഗംഗാധരനാണ് ഭര്‍ത്താവ്. മക്കള്‍: കാര്‍ത്തിക, കിരണ്‍. വിദ്യാര്‍ത്ഥികള്‍.
















