തലശ്ശേരി: ഹിന്ദു ഐക്യവേദി ജില്ലാ രക്ഷാധികാരിയും പ്രമുഖ പ്രഭാഷകനുമായ ഹരികൃഷ്ണന് ആലച്ചേരിയുടെ വീടിനു നേരെ കഴിഞ്ഞ ദിവസം നടന്ന അക്രമത്തില്‍ ഹിന്ദു ഐക്യവേദി ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. ഹരികൃഷ്ണന്റെ വീടിനു നേരെ നടന്ന അക്രമവും റീത്തുവെച്ച് ഭീഷണിപ്പെടുത്തിയ സംഭവവും ഹിന്ദു ഐക്യ വേദി ഗൗരവമായി കാണുന്നതായി യോഗം മുന്നറിയിപ്പു നല്കി. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ട സംഭവമാക്കി ചുരുക്കി അവഗണിക്കാന്‍ ഹിന്ദു ഐക്യവേദി തയ്യാറല്ലെന്ന് യോഗം മുന്നറിയിപ്പ്നല്‍കി. യോഗത്തില്‍ കെ.ജി.ബാബു അധ്യക്ഷത വഹിച്ചു. കൊല്ലമ്പറ്റ പ്രേമന്, രാം പ്രകാശ്, തുടങ്ങിയവര്‍ സംസാരിച്ചു.
കണ്ണൂര്‍: പ്രമുഖ ആധ്യാത്മിക പ്രഭാഷകന്‍ ഹരികൃഷ്ണന് ആലച്ചേരിയുടെ വീടിനുനേരെയുണ്ടായ അക്രമത്തില്‍ ആധ്യാത്മിക പ്രഭാഷക സമിതി കണ്ണൂര്‍ ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. കെ.എന്‍. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. ഉണ്ണികൃഷ്ണ വാര്യര്‍ പട്ടാനൂര്, പി.എസ്.മോഹനന്, കെ.കെ.ചൂളിയാട്, രാമചന്ദ്രന് നമ്പ്യാര്‍ കണ്ണാടിപ്പറമ്പ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: