പാറ്റ്ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മഹാ സഖ്യത്തിന് ഭൂരിപക്ഷം. ആകെയുള്ള 243 സീറ്റുകളില്‍ 58 സീറ്റില്‍ എന്‍ഡിഎയും 176 സീറ്റുകളില്‍ മഹാ സഖ്യവും എട്ട് സീറ്റുകളില്‍ മറ്റു പാര്‍ട്ടികളും ലീഡ് ചെയ്യുന്നു.
ആദ്യ ഫലസൂചനകള്‍ എന്‍.ഡി.എയ്‌ക്ക് മുന്‍തൂക്കം നല്‍കിയെങ്കിലും വോട്ടെടുപ്പ് പുരോഗമിച്ചതോടെ മഹാസഖ്യം മുന്നിലെത്തുകയായിരുന്നു. തുടക്കത്തില്‍ ഫോട്ടോഫിനിഷിലേയ്‌ക്ക് നീങ്ങുന്നു എന്ന സൂചന നല്‍കിയ ശേഷമാണ് മഹാസഖ്യത്തിന്റെ മുന്നേറ്റത്തിലേയ്‌ക്ക് കാര്യങ്ങള്‍ മാറിയത്. കഴിഞ്ഞ തവണ ജെ.ഡി.യുവും ബിജെപിയും സഖ്യമായി മത്സരിച്ചാണ് അധികാരത്തിലെത്തിയത്.
അപ്രതീക്ഷിതമായി കുതിച്ച ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡി.യാണ് മഹാസഖ്യത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷി. വോട്ടെണ്ണലിന്റെ ആദ്യം മുതല്‍ അവസാനം വരെ ശക്തമായ വെല്ലുവിളിയാണ് ബിജെപി ഉയര്‍ത്തിയത്.
ഒക്‌ടോബര്‍ 12,16,28, നവംബര്‍ ഒന്ന്, അഞ്ച് തീയതികളിലായി നടന്ന തെരഞ്ഞെടുപ്പിന്റെ ഫലമാണ് ഇന്ന് പുറത്തുവന്നത്. സംസ്ഥാനത്തൊട്ടാകെ 38 ജില്ലകളിലായി 39 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടന്നത്. 82 കമ്പനി പോലീസ് സേനയെയാണ് സുരക്ഷയ്‌ക്കായി നിയോഗിച്ചിരിക്കുന്നത്.
















