കുമരകം: ചുവപ്പുകോട്ടയില്‍ വിള്ളലുണ്ടാക്കിക്കൊണ്ട് കുമരകം പഞ്ചായത്തില്‍ ബിജെപി അക്കൗണ്ട് തുറന്നു. കുമരകത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ബിജെപി സ്ഥാനാര്‍ത്ഥി ജയിക്കുന്നത്. സിപിഎമ്മിന്റെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും ഡിവൈഎഫ്ഐ നേതാവും മുന്‍ പഞ്ചായത്ത് മെമ്പറുമായ കെ.ജി.ഷാലുവിനെ തോല്‍പ്പിച്ചാണ് ബിജെപി കുമരകം പഞ്ചായത്ത് പ്രസിഡന്റുകൂടിയായ വി.എന്‍.ജയകുമാര്‍ വിജയം പിടിച്ചെടുത്തത്. കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റും മുന്‍ പഞ്ചായത്ത് മെമ്പറുമായ ആര്യപ്പള്ളി തോമസ് ഇവിടെ മൂന്നാം സ്ഥാനത്തായി. 8-ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി പി.കെ.കൃഷ്ണേന്ദുവാണ്(പി.കെ.സേതു)വിജയിച്ചത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് അലന്കുര്യാക്കോസും സിപിഎം മുന്‍ പഞ്ചായത്തംഗം കെ.കെ.രാരിച്ചനുമായിരുന്നു എതിര്‍സ്ഥാനാര്‍ത്ഥികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: