പയ്യന്നൂര്‍: സിപിഎം സ്വയം അവകാശപ്പെടുന്ന ചുവപ്പ് കോട്ടകളായ തില്ലങ്കേരിയിലും മുഴക്കുന്നിലും അഴീക്കോടും ധര്‍മ്മടത്തും കോട്ടയം പഞ്ചായത്തിലും ഇത്തവണ താമര വിരിഞ്ഞു. കാലങ്ങളായി കോണ്‍ഗ്രസിനു പോലും ബലികേറാമലയായിരുന്നു ഇടത് ഭൂരിപക്ഷ പഞ്ചായത്തുകളായ ഇവിടങ്ങളില്‍ സിപിഎം വിരുദ്ധ വോട്ടുകളൊന്നാകെ ബിജെപിക്ക് ലഭിക്കുകയായിരുന്നു. തില്ലങ്കേരിയില്‍ ഒന്നും മുഴക്കുന്നില്‍ രണ്ടും അഴീക്കോട് ഒന്നും ധര്‍മ്മടത്ത് രണ്ടും കൂത്തുപറമ്പ്-കോട്ടയം പഞ്ചായത്തില്‍ ഒന്നും വാര്‍ഡുകളില്‍ ബിജെപി ഉജ്വല വിജയം നേടി. പല സ്ഥലങ്ങളിലെയും ബിജെപിയുടെ വിജയം സിപിഎം നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. അഴീക്കോട് സിപിഎമ്മിന്റെ സിറ്റിങ്ങ് സീറ്റായ നീര്‍ക്കടവില്‍ 200 ഓളം വോട്ടിനാണ് സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിയെ ബിജെപി സ്ഥാനര്‍ത്ഥിയായ പത്മനാഭന് മലര്‍ത്തിയടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: