Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സമൂഹത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നത് ക്ഷുദ്രമനസുകള്‍: സര്‍ സംഘചാലക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2015, 11:58 pm IST
in India

ന്യൂദല്‍ഹി: ഭാരതത്തിന്റെ ശക്തിയും സവിശേഷതയും വൈവിധ്യമാണെന്നും സമൂഹത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നത് ക്ഷുദ്രമനസ്സിന്റെ ഉടമകളാണെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ റാവു ഭാഗവത് പറഞ്ഞു. വൈവിധ്യത്തെ പാശ്ചാത്യര്‍ വലിയ പ്രശ്‌നമായി നോക്കിക്കാണുമ്പോള്‍ ഭാരതം അതിന്റെ വൈവിധ്യത്തെ ഉത്സവമാക്കി ആഘോഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ചിന്മയാനന്ദസ്വാമി ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.

വസുധൈവ കുടുംബകം എന്നതാണ് ഭാരതത്തിന്റെ സങ്കല്‍പ്പം. ഈ സങ്കല്‍പ്പമാണ് ഭാരതം ലോകത്തിന് മുന്നില്‍ വെച്ചത്. വസുധൈവ കുടുംബകം എന്ന സങ്കല്‍പ്പം മറന്നാല്‍ രാഷ്‌ട്രം ഇല്ലാതാകുമെന്നും സങ്കല്‍പ്പം ഇല്ലാതാകുന്ന സാഹചര്യത്തില്‍ അതിനെ രാഷ്‌ട്രം സ്വയം നിര്‍മ്മിക്കുമെന്നും സര്‍സംഘചാലക് പറഞ്ഞു. ലോകത്തിന് മുഴുവന്‍ അറിവ് പകര്‍ന്നു നല്‍കിയിരുന്ന കേന്ദ്രമായി ഭാരതത്തെ പുനഃസൃഷ്ടിക്കേണ്ടതുണ്ടെന്നും എല്ലാ ഹിന്ദുക്കളെയും സംഘടിപ്പിക്കേണ്ടതിന്റെ അനുയോജ്യമായ സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി പ്രഭാഷണങ്ങള്‍ അല്ല വേണ്ടത്, പ്രവൃത്തിയാണ്. രാഷ്‌ട്രനീതിയാണ് അല്ലാതെ രാജനീതി(രാഷ്‌ട്രീയം) അല്ല ആര്‍എസ്എസിന്റെ താല്‍പര്യമെന്നും സര്‍സംഘചാലക് വ്യക്തമാക്കി.

വസുധൈവ കുടുംബകത്തിന്റെ പ്രേരണയില്‍ എല്ലാ വിശ്വാസങ്ങളുടേയും സാഹോദര്യത്തോടെയുള്ള രാഷ്‌ട്ര നിര്‍മ്മാണം എന്ന വിഷയത്തില്‍ പ്രസംഗിക്കുകയായിരുന്നു ആര്‍എസ്എസ് സര്‍സംഘചാലക്. പാശ്ചാത്യര്‍ എക്കാലത്തും ഭാരതത്തെപ്പറ്റി ആശ്ചര്യപ്പെട്ടിരുന്നത് എങ്ങനെയാണ് ഇത്രയും വൈവിധ്യങ്ങള്‍ നിറഞ്ഞ രാഷ്‌ട്രം മുന്നോട്ട് പോകുന്നതെന്നോര്‍ത്തായിരുന്നു. സ്വാതന്ത്ര്യം കിട്ടിയാല്‍ ഭാരതീയര്‍ തമ്മില്‍ തല്ലി അവസാനിക്കുമെന്നായിരുന്നു ബ്രിട്ടീഷുകാരുടെ വിചാരം. നിറത്തിന്റെയും ഭാഷയുടേയും അടിസ്ഥാനത്തില്‍ ലോകത്തെ വിഭജിക്കുന്നത് ക്ഷുദ്രമനസ്സുള്ളവരാണ്.

വിശാലമനസ്സുള്ളവര്‍ ലോകം മുഴുവനും അവരുടെ സ്വന്തമാണെന്നു കരുതി ജീവിക്കുന്നു. ആരുടേയും വിശ്വാസങ്ങള്‍ നോക്കി പരിഗണിക്കാതെ എല്ലാവരേയും നമുക്ക് സ്വീകരിക്കണം. അതാണ് ഭാരതത്തിന്റെ പ്രത്യേകത. ലോകം മുഴുവനും ഒരു കുടുംബമാക്കിത്തീര്‍ക്കാനാകണം നമ്മുടെ പരിശ്രമം. അധികാരവും സമ്പത്തും വിദ്യാഭ്യാസവും ഏതെങ്കിലും ഒരുഭാഗത്ത് മാത്രം കേന്ദ്രീകരിക്കുന്ന അവസ്ഥ ഒരിക്കലും രാജ്യത്ത് സംജാതമാകരുതെന്നും സര്‍സംഘചാലക് പറഞ്ഞു.

അടുത്ത ഇരുപത് ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ നമ്മുടെ സന്യാസിമാരുടേയും മറ്റു പ്രമുഖരുടേയും ആഗ്രഹങ്ങള്‍ സാക്ഷാത്ക്കരിക്കപ്പെടുമെന്നും ഡോ.മോഹന്‍ റാവു ഭാഗവത് പറഞ്ഞു. മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ജൂത,പേര്‍ഷ്യന്‍, ജൈന വിഭാഗത്തിലെ ആചാര്യന്മാര്‍ പങ്കെടുത്ത ചടങ്ങില്‍ എല്ലാവരും ലോകനന്മയ്‌ക്കായി കൈകള്‍ കോര്‍ത്തു പിടിച്ച് രാജ്യത്തിന് സന്ദേശം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

Kerala

ഇന്ന് പിള്ളേരോണം: വറുതിയുടെ കർക്കിടക നാളുകളിൽ കുട്ടികൾക്ക് മനസ് നിറഞ്ഞ് സന്തോഷിക്കാൻ ഇന്നത്തെ തിരുവോണനാൾ

Main Article

ഗവേഷണത്തിന് പുതിയ ഊന്നല്‍ ഭാരതീയ ഭാഷകള്‍ക്ക് കരുത്ത്

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

നന്ദന്‍ നിലേക്കനി, വി. കാമകോടി
India

കോണ്‍ഗ്രസ് അധിക്ഷേപിച്ചത് വിദ്യാഭ്യാസ വിദഗ്ധരെ; പ്രിയങ്ക വാദ്രയ്‌ക്കെതിരെ പ്രതിഷേധം ശക്തം

പുതിയ വാര്‍ത്തകള്‍

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ക്ഷേത്രങ്ങളുടെ മുകളില്‍ കാണപ്പെടുന്ന വ്യാളിമുഖ പ്രതിഷ്ഠയുടെ പ്രാധാന്യം

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

പഞ്ചമുഖ ഗണപതി വിഗ്രഹം വീട്ടില്‍ വച്ച് ആരാധിച്ചാൽ

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.