എരുമേലി: കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. ശബരിമല വനമേഖലയായ കാളകെട്ടിയില്‍ ശബരിമല തീര്‍ത്ഥാടകരുടെ കാനനപാതയില്‍ നിന്നും രണ്ടു കിലോമീറ്ററോളം ഉള് വനത്തിലാണ് പിടിയാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സ്വാഭാവിക മരണമാണെന്നും രണ്ടാഴ്ചത്തെ പഴക്കമുണ്ടെന്നും പ്ലാച്ചേരി ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ രതീഷ് പറഞ്ഞു. ഇന്ന് പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം മറവ് ചെയ്യും.കോയിക്കക്കാവ് ഔട്ട് പോസ്റ്റിലെ വനപാലകരുടെ പരിശോധനക്കിടെയാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: