ചേര്‍ത്തല: സ്നേഹിച്ചയാളിനൊപ്പം ജീവിക്കാന്‍ തീരുമാനിച്ച മുസ്ളിം പെണ്‍കുട്ടിയെ വനിതാ പോലീസുകാര്‍ ഒളിവില്‍ താമസിപ്പിക്കുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ വനിതാ പോലീസുകാരായ സബീനയും ഷാഹിനയുമാണ് സ്റ്റേഷനില്‍ നിന്ന് പെണ്‍കുട്ടിയെ രഹസ്യ സങ്കേതത്തിലേക്ക് മാറ്റിയത്. വിവാദ പോലീസുകാരന് സലിംരാജിന്റെ സഹോദരിയാണ് ഷാഹിന.
കോട്ടയം മൂലേടം സ്വദേശി മനുവും ചേര്‍ത്തല സ്വദേശി ബീമയും പ്രേമത്തിലാവുകയും കല്യാണം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ബാംഗ്ലൂരില്‍ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ബീമ വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് മനുവിന്റെ വീട്ടിലെത്തുകയായിരുന്നു. പെണ്‍കുട്ടിയെ സ്വീകരിക്കാന്‍ തയ്യാറായിരുന്നെങ്കിലും വിവാദം ഭയന്ന് മനുവിന്റെ രക്ഷകര്‍ത്താക്കള്‍ പോലീസില്‍ അറിയിച്ചു. മനുവിന്റെ കൂടെ മാത്രമേ പോകൂ എന്ന് പെണ്‍കുട്ടി സ്റ്റേഷനിലും ആവര്‍ത്തിച്ചു. മനുവിനെ ഭീഷണിപ്പെടുത്തിയശേഷം പെണ്‍കുട്ടിയെ ഷാഹിനയും സബീനയും ചേര്‍ന്ന് ജീപ്പില്‍ കയറ്റി കൊണ്ടുപോവുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: