എരുമേലി: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലൂടെ വിവാദമായ എലിവാലിക്കര 18-ാം വാര്‍ഡിലെ സിപിഎംകാര്‍ പതിമൂന്നാം വാര്‍ഡായ മൂക്കന്പ്പെട്ടിയില്പ്പോയി വോട്ട് ചെയ്തു. കഴിഞ്ഞ 5ന് മൂക്കന്‍പ്പെട്ടി ഗവ. ട്രൈബല്‍ സ്കൂളില്‍ ഒന്നാം നമ്പര്‍ ബൂത്തില്‍ ഉച്ചയോടെയാണ് സംഭവം അരങ്ങേറിയത്. എലിവാലിക്കര സ്വദേശികളായ 28 പേരാണ് വോട്ടുചെയ്യുന്നതിനായി എത്തിയത്. ഇതില്‍ 11 പേര് വോട്ടുചെയ്തുകഴിഞ്ഞപ്പോഴാണ് പോളിംഗ് സ്റ്റേഷനുകളിലെ കോണ്‍ഗ്രസുകാരനായ ഏജന്റിന് ചില സംശയങ്ങള്‍ ഉയര്‍ന്നത്.
തുടര്‍ന്ന് നടന്ന പരിശോധനയിലാണ് എലിവാലിക്കരക്കാര്തന്നെയാണിതെന്നും മക്കന്പ്പെട്ടി വാര്‍ഡിലെ ഒന്നാം നമ്പര്‍ ബൂത്തിലെ ലിസ്റ്റില്വന്നപേരുകള് ചൂണ്ടിക്കാട്ടിയാണ് 11 പേര് വോട്ടുചെയ്തതെന്നും അറിയുന്നത്. വരണാധികാരിയെ പ്രതിഷേധം അറിയിച്ചതോടെ സംഭവം തര്‍ക്കത്തിന് വഴിയൊരുക്കുകയായിരുന്നു. വോട്ടര്‍പട്ടികയില്‍ പേരുണ്ടെങ്കില്‍ വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാം എന്ന വരണാധികാരിയുടെ നിര്‍ദ്ദേശത്തെ ബിജെപിയും കോണ്‍ഗ്രസും ചോദ്യം ചെയ്തതോടെ എലിവാലിക്കരയില്നിന്നും വന്ന 28 പേരില്‍ വോട്ട് ചെയ്തതിനുശേഷമുള്ള 17 പേരും വോട്ട് ചെയ്യാതെ മടങ്ങിപോകുകയായിരുന്നു. മൂക്കന്പ്പെട്ടിവാര്ഡിലെ വോട്ടര്‍പട്ടികയില്‍ പേര് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി എലിവാലിക്കരയിലെ 28 സിപിഎംകാര്‍ വോട്ട് ചെയ്യാന്‍ മൂക്കന്‍പ്പെട്ടിയില്‍ എത്തിയതില്‍ നിരവധി സംശങ്ങളാണ് ഉയരുന്നത്. ഈത്രയുമദികം വോട്ടര്‍മാര്‍ എലിവാലിക്കരയില്‍ മൂക്കനപ്പെട്ടി വാര്‍ഡിലേക്ക് മാറിയതെങ്ങനെയായിരുന്നുവെന്നും എന്തിനായിരുന്നുവെന്നും കണ്ടുപിടിക്കേണ്ടതുണ്ട്. മൂക്കന്‍പ്പെട്ടി ലിസ്റ്റില്‍ എലിവാലിക്കരയിലെ സിപിഎംകാരായ വോട്ടര്‍മാര്‍ മാറിയതുകൊണ്ട് ഏതു സ്ഥാനാര്‍ത്ഥിക്കാണ് ലാഭമുണ്ടായതെന്നും ഏതെങ്കിലും സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ ബോധപൂര്‍വ്വം വോട്ട് കൂട്ടത്തോടെ മാറ്റിയതാണോ എന്നും പരിശോധിക്കേണ്ടതാണെന്നും രാഷ്ട്രീയ നേതാക്കള്‍ പറയുന്നു.
ലിസ്റ്റില്‍ പേരുള്ള വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാമെന്ന് വരണാധികാരി പറഞ്ഞിട്ടും മറ്റുള്ളവരുടെ പ്രതിഷേധത്തെ തുടര്‍ന്ന് 17 പേര് വോട്ട് ചെയ്യാതെ മടങ്ങിപ്പോയതിനു പിന്നിലും ദുരൂഹതയുണ്ടെന്നും ബിജെപി നേതാക്കളും പറയുന്നു. എലിവാലിക്കരവാര്ഡില് താമസിക്കുന്ന സിപിഎംകാര്‍ മൂക്കന്‍പ്പെട്ടി വാര്‍ഡിലെ ലിസ്റ്റില്‍ കടന്നുകൂടിയത് ലിസ്റ്റിലെ പിഴവാണെന്നും അധികൃതര്‍തന്നെ ചൂണ്ടിക്കാട്ടിയിട്ടും 17 പേര് വോട്ടുചെയ്യാതെ മടങ്ങിപോകുകയായിരുന്നു. എന്നാല്‍ എലിവാലിക്കരയിലെ താമസക്കാരായ സിപിഎംകാര്‍ ഇവിടുത്തെ സ്ഥാനാര്‍ത്ഥി വോട്ട് ചെയ്യാതെ 28പേരും മൂക്കന്‍പ്പെട്ടിയില്‍ വോട്ട് ചെയ്യാനെത്തിയതില്‍ അണികളേയും ഞെട്ടിച്ചിരിക്കുകയാണ്.
ലിസ്റ്റിലെ പേരുകള്‍ മാറിയതാണോ ബോധപൂര്‍വ്വം ആരെങ്കിലും മാറ്റിയതാണോ അതോ കള്ളവോട്ട് ചെയ്തതാണോ എന്നൊന്നും വ്യക്തമല്ലെന്നാണ് മൂക്കന്പ്പെട്ടിയിലെ രാഷ്ട്രീയ നേതാക്കള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: