ചില എഴുത്തുകാര്‍ അവര്‍ക്കു കിട്ടിയ അംഗീകാരം/ പുരസ്കാരം മടക്കി കൊടുക്കുന്നത് അഹങ്കാരമെന്നേ പറയേണ്ടൂ. അത് മടക്കിക്കൊടുമ്പോള് അത് നേടിക്കൊടുക്കാനിടയായ പുസ്തകം എന്താണോ അതും അവര്‍ സ്വയം പിന്‍വലിക്കണം. മടക്കിക്കൊടുത്ത പുരസ്കാരങ്ങള്‍ മറ്റ് അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കണം.
സത്യം സത്യമായിട്ടും തെറ്റ് തെറ്റായിട്ടും ചൂണ്ടിക്കാണിച്ച്, മുഖംനോക്കാതെ എഴുതുന്ന യഥാര്‍ത്ഥ-നിക്ഷപക്ഷരായ എഴുത്തുകാര്‍ക്ക് പുരസ്കാരം മടക്കിക്കൊടുക്കേണ്ടതായ ഗതികേട് വരുന്നില്ല. എന്നാല്‍ പക്ഷംപിടിച്ച് (സ്വന്തം വ്യക്തിത്വം മറന്ന്) എഴുതുന്ന എഴുത്തുകാര്‍-അവര്‍ ആദ്യം തന്നെ രണ്ടും കയ്യും നീട്ടി പുരസ്കാരം മേടിക്കാതിരിക്കുന്നതായിരിക്കും ഉത്തമം
എ.പി.ഭാനുപ്രകാശ്, പച്ചാളം
വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തണം
വടക്കാഞ്ചേരിയെ ചുറ്റിപ്പറ്റി നിരവധി ജനനിബിഡമായ ഉള്പ്രദേശങ്ങളുണ്ട്. അവിടെനിന്നും ദീര്‍ഘദൂരയാത്രക്കാര്‍ റെയില്‍വേയെ ഉപയോഗിക്കുന്നു. ചേലക്കരക്കാര്‍ക്ക് തിരുവനന്തപുരം ഭാഗത്തേക്ക് പോകണമെങ്കില്‍ വടക്കാഞ്ചേരിയെന്ന സുപ്രധാന സ്റ്റേഷനില്‍ വണ്ടികള്‍ നിര്‍ത്താത്തതുകൊണ്ട്, തൃശൂര്‍ക്കോ വളഞ്ഞവഴി മൂക്കുപിടിക്കുവാന് ഷൊര്‍ണൂര്‍ക്കോ പോകണം. വടക്കാഞ്ചേരിയില്‍ നിന്നു തൃശൂര്‍ക്കും ഷൊര്ണൂര്ക്കും 40 മിനിറ്റ് ബസ് യാത്ര വേണ്ടിവരും. പല അസമയങ്ങളിലും ബസ്സുകളും ഉണ്ടാവില്ല. മറ്റു വാഹനങ്ങള്‍ക്ക് അമിതവാടകയും. ഈ സാഹചര്യത്തില്‍ താഴെക്കാണുന്ന ട്രെയിനുകള്‍ വടക്കാഞ്ചേരിയില്‍ ഒരു മിനിറ്റെങ്കിലും നിര്‍ത്താന്‍ റെയില്‍വേയില്‍ സര്‍ക്കാര്‍ ചെലുത്തണം.
1) തിരുവനന്തപുരം-ചെന്നൈ മെയില്‍ 12624/12623.
2) ന്യൂദല്‍ഹി-തിരുവനന്തപുരം കേരള 12625/12626.
3) ലോകമാന്യതിലക്-തിരുവനന്തപുരം 16345/16346.
4) തിരുവനന്തപുരം-ഹൈദരാബാദ് ശബരി 17229-17230.
5) ചെന്നൈ-തിരുവനന്തപുരം 12695/12696
6) ബാങ്കളൂര്-കൊച്ചുവേളി 16315/16316.
7) മാംഗലൂര്-നാഗര്‍കോവില്‍ എറനാട് 16605/16606.
8) മംഗലാപുരം-തിരുവനന്തപുരം മലബാര്‍ 16629/16630.
9) പാലക്കാട്/നിലമ്പൂര്‍-തിരുവനന്തപുരം 16344/1643/16349/16348 ലിങ്ക്.
10) ആലപ്പുഴ-ധന്‍ബാദ് 13352/51.
11) കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി 16305/06. ദയവുണ്ടാകുമോ?
സി.എല്‍.എന്‍.സ്വാമി, ചേലക്കര
പ്രതികരിക്കാൻ ഇവിടെ എഴുതുക: