എം.എസ്.ജയചന്ദ്രന്
ശാസ്താംകോട്ട: കുന്നത്തൂര്‍ നിയോജക മണ്ഡലത്തില്‍ ബിജെപിക്ക് വിജയ സാധ്യതയുള്ള വാര്‍ഡുകളില്‍ സിപിഎം-എസ്ഡിപിഐ സംഘം നടത്തിയ രഹസ്യധാരണ പൂറത്തായി. പരസ്പരം ഉണ്ടാക്കിയ ധാരണക്ക് വിരുദ്ധമായി ചിലയിടങ്ങളില്‍ ഇരുകൂട്ടരും പ്രവര്‍ത്തിച്ചതായി പരസ്പരം ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് ധാരണയെപറ്റി വ്യക്തത വന്നത്.
ജില്ലയിലെ തന്നെ ഇസ്ലാമിക തീവ്രവാദത്തിന് ശക്തമായ വേരോട്ടമുള്ള പോരുവഴി, കമ്പലടി, മൈയത്തുംകര പ്രദേശങ്ങളിലാണ് രഹസ്യധാരണ നടന്നത്. ശൂരനാട് തെക്ക്, മൈനാഗപ്പള്ളി പഞ്ചായത്തിലും സിപിഎമ്മും എസ്ഡിപിഐയുമായുള്ള ധാരണ പരസ്യമായ രഹസ്യമായിരുന്നു. ബിജെപിക്ക് വിജയ സാധ്യതയുള്ള സ്ഥലങ്ങളില്‍ ഇരുകൂട്ടരും സംയുക്തമായി സര്‍വ്വേ നടത്തിയതിന് ശേഷമാണ് സിപിഎമ്മിന്റെ താലൂക്ക് നേതാക്കളുമായി ഇസ്ലാമിക മതമൗലികവാദി കളുടെ സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ധാരണയായത്. പോരുവഴി പഞ്ചായത്തിലെ മൈയത്തുംങ്കര ചിറയില്‍ഭാഗം വരുന്ന ബ്ലോക്ക് ഡിവിഷനില്‍ ദുര്‍ബലരായ സ്ഥാനാര്‍ഥിയെ നിര്‍ത്തി എസ്ഡിപിഐ പ്രവര്‍ത്തകര്‍ സിപിഎമ്മിന് പരസ്യപിന്തുണ നല്‍കുകയായിരുന്നു. ഈ ധാരണ പ്രകാരം സിപിഎം ഏരിയ കമ്മറ്റിയംഗമായ അക്കരയില്‍ ഹുസൈനെ മാര്‍ക്സിസ്റ്റുകാര്‍ സ്വതന്ത്രനായി നിര്‍ത്തി മത്സരിപ്പിക്കുകയായിരുന്നു. പാര്‍ട്ടിചിഹ്നത്തില്‍ ഇദ്ദേഹത്തെ മത്സരിപ്പിക്കരുതെന്ന എസ്ഡിപിഐ സംഘത്തിന്റെ ആവശ്യം സിപിഎം നേതൃത്വം അക്ഷരംപ്രതി അനുസരിക്കുകയായിരുന്നു. തുടര്‍ന്നാണ് എസ്ഡിപിഐ വോട്ടുകള്‍ ഇതിന് പ്രത്യുപകരമായി ബിജെപിക്ക് ശക്തമായ വേരോട്ടമുള്ള പോരുവഴി എട്ടാംവാര്‍ഡില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയെ നിര്‍ത്താതെ സിപിഎമ്മിന് പിന്തുണ നല്കി മറിച്ചത്. ചിറയില്‍ കമ്പലടിഭാഗം വരുന്ന പന്ത്രണ്ടാം വാര്‍ഡില്‍ സ്ഥാനാര്‍ഥിയെ പേരിന് നിര്‍ത്തി മറിച്ച് പിന്തുണ നല്കി.
ബിജെപി പോരുവഴി പഞ്ചായത്തില്‍ ശക്തമായ പ്രവര്‍ത്തനം നടത്തുന്ന സ്ഥലമാണ് ഇവിടം. കൂടാതെ ബിജെപി കടുത്ത മത്സരം കാഴ്ചവയ്ക്കുന്ന പോരുവഴി പഞ്ചായത്തിലെ രണ്ട്, ആര്, എട്ട് , ഒമ്പത്, 10.11,16,18 വാര്‍ഡുകളില്‍ എസ്ഡിപിഐക്കാര് സിപിഎമ്മിനെ സഹായിക്കുകയായിരുന്നു. ശൂരനാട് തെക്ക് പഞ്ചായത്തിലെ 10 വാര്‍ഡില്‍ എസ്ഡിപിഐ ദുര്‍ബലനായ സ്ഥാനാഥിയെ നിര്‍ത്തി സിപിഎമ്മിന് പിന്തുണ നല്കി. ബിജെപി വിജയം ഉറപ്പിച്ചിരിക്കുന്ന വാര്‍ഡായിരുന്നു അത്. ശൂരനാട് തെക്ക് പഞ്ചായത്തിലെ ഇരവിച്ചിറ ഒന്നാം വാര്‍ഡിലെ പതാരം ടൗണ്‍വാര്‍ഡില്‍ എസ്ഡിപിഐ പിന്തുണ സിപിഎമ്മിന് ഉണ്ടായിരുന്നു.
കുന്നത്തൂരില്‍ തുടക്കം മുതല്‍ ശക്തമായി പ്രവര്‍ത്തനം നടത്തി വന്ന ബിജെപി. ഇരുമുന്നണികള്‍ക്കും ഭീഷണി നിലനിന്നിരുന്ന സാഹചര്യത്തിലാണ് വിറളിപൂണ്ട സിപിഎം നേതൃത്വം എസ്ഡിപിഐ സംഘവുമായി രഹസ്യധാരണ ഉണ്ടാക്കിയത്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പ് തുടക്കം മുതല്‍ സംശയം ജനിപ്പിക്കുന്ന തരത്തിലുള്ള ഇരുകൂട്ടരുടെയും പ്രവര്‍ത്തനം കഴിഞ്ഞ ദിവസം പുറത്തായതോടെ സിപിഎം നേതാക്കളില്‍ പലരും മാളത്തില്‍ ഒളിച്ചിരിക്കുകയാണ്. ഇത്തരത്തില്‍ മൈനാഗപ്പള്ളി പതിനഞ്ചോളം വാര്‍ഡുകളിലും രണ്ടോളം ബ്ലോക്ക് ഡിവിഷനിലും ഇത്തരം ധാരണയുണ്ടാക്കിയതയാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: