ഈരാറ്റുപേട്ട: ജില്ലയിലെ ഉയര്‍ന്ന പോളിംഗ് ഈരാറ്റുപേട്ടയില്‍ രേഖപ്പെടുത്തി. 86.72 ശതമാനം പേരാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്.
ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളായ പൂഞ്ഞാര്‍ തെക്കേക്കരയില്‍ 76.8, മേലുകാവ് 78.7, മൂന്നിലവ് 78.5, പൂഞ്ഞാര്‍ 80.2, തലപ്പലം 77, തലനാട് 81.6, തിടനാട് 74, തീക്കോയി 80.48 എന്നിങ്ങനെയാണ് വോട്ടിംങ് ശതമാനം. പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് 12ാം വാര്‍ഡില്‍ എല്‍.ഡി.ഫ് പ്രവര്‍ത്തകരും സി.പി.എമ്മിന്റെ റിബല്‍ സ്ഥാനാര്‍ഥിയുടെ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും നേരിയ സംഘര്‍ഷവും ഉണ്ടായി. ഏഴാം വാര്‍ഡില്‍ കുന്നോന്നി സെന്റ് ജോസഫ് എല്‍പി സ്കൂളില്‍ വോട്ടുചെയ്യാനെത്തിയ ആളുടെ വോട്ട് നേരത്തെ ആരോ ചെയ്തു. വോട്ടര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് പ്രിസൈഡിങ് ഓഫീസര്‍ പേപ്പര്‍ ബാലറ്റില്‍ വോട്ട് ചെയ്യാന്‍ അനുമതി നല്കി.
പാലാ: പാലാ നഗരസഭയില്‍ പോളിംഗ് ശതമാനം ഉയര്‍ന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലേക്കാള്‍ അഞ്ച് ശതമാനത്തിലേറെ വോട്ടിംഗ് ശതമാനമാണ് നഗരസഭയില്‍ ഉയര്‍ന്നിരിക്കുന്നത്. നഗരസഭയിലെ 25 വാര്‍ഡുകളിലെയും പോളിംങ് പൂര്‍ത്തിയായപ്പോള്‍ 77.32 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ചിലയിടങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കിയൊഴിച്ച് പൊതുവേ സമാധാനപരമായിരുന്നു. മൂന്നിടത്ത് നേരിയ തോതില്‍ വാക്കേറ്റം നടന്നു. കടനാട് പഞ്ചായത്തിലെ എലിവാലി, എലിക്കുളം പഞ്ചായത്തിലെ മല്ലികശേരി, മുത്തോലി പഞ്ചായത്തിലെ നെയ്യൂര്‍ എന്നീ വാര്‍ഡുകളിലാണ് തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് നേരിയ തോതില്‍ വാക്കേറ്റവും ഉന്തും തള്ളും നടന്നത്.
മന്ത്രി കെ.എം. മാണി കുടുംബത്തോടൊപ്പം പാലാ അല്‍ഫോന്‍സാ കോളേജിലെ 22-ാം ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. നാരായണന് നമ്പൂതിരി വലവൂര്‍ ഗവ. യുപിഎസിലും, പാലാ ബിഷപ്പ് മാര്‍ ജേക്കബ് കല്ലറങ്ങാട്ട്, മാര്‍, ജോസഫ് പള്ളിക്കാപ്പറമ്പില്‍, മാര്‍ ജേക്കബ് മുരിക്കന്‍ എന്നിവര്‍ പാലാ സെന്റ് തോമസ് സ്കൂളിലെ ബൂത്തിലും രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: