Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജില്ലയില്‍ 73% പോളിംഗ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2015, 10:18 pm IST
inErnakulam

കൊച്ചി: ജില്ലയില്‍ തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ 73% പോളിംഗ് രേഖപ്പെടുത്തി. രാത്രിയോടെ വോട്ടിങ് മെഷീനുകള്‍ അതത് സ്വീകരണകേന്ദ്രങ്ങളില്‍ എത്തുന്നതോടെ തിരഞ്ഞെടുപ്പു സംബന്ധമായ എല്ലാ രേഖകളും ലഭ്യമാകൂ. വോട്ടിങ് ശതമാനത്തില്‍ ഇതോടെ മാറ്റം വന്നേക്കാം. 3104 വോട്ടിങ് മെഷീനുകളില്‍ 15 എണ്ണമാണ് ജില്ലയില്‍ തകരാറിലായത്.

കനത്ത മഴയുടെ സാന്നിധ്യത്തില്‍ തുടങ്ങിയ തിരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു. വോട്ടെട്ടുപ്പില്‍ അക്രമങ്ങളോ അനിഷ്ട സംഭവങ്ങളോ റിപ്പോര്‍ട്ട് ചെയ്തില്ല. രാവിലെ ഏഴിനാരംഭിച്ച വോട്ടെടുപ്പ് തുടക്കത്തില്‍ മന്ദഗതിയിലായിരുന്നെങ്കിലും പതിനൊന്നു മണിയോടെ പോളിംഗ് ശക്തമായി. രാത്രി തുടങ്ങിയ മഴ രാവിലെ എട്ടു മണിയോടെ ശമിച്ചതോടെ പോളിംഗ് ബൂത്തിലേക്കുള്ള സമ്മതിദായകരുടെ ഒഴുക്കും വര്‍ധിച്ചു തുടങ്ങി. ജില്ലയിലെ ബൂത്തുകളിലെങ്ങും വൃദ്ധരും കൈക്കുഞ്ഞുങ്ങളുമായി അമ്മമാരും നീണ്ട നിരയില്‍ സ്ഥാനം പിടിച്ച് നാടിന്റെ വിധിയെഴുത്തില്‍ പങ്കാളിയായി.

പായിപ്ര ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ആദ്യ മണിക്കൂറുകളില്‍ തന്നെ ശക്തമായ പോളിംഗ് രേഖപ്പെടുത്തി. പായിപ്ര ഗവണ്‍മെന്റ് സ്‌കൂളില്‍ നടന്ന വോട്ടെടുപ്പില്‍ പതിനൊന്നു മണിയോടെ തന്നെ 69% പേര്‍ വോട്ടു രേഖപ്പെടുത്തി. ഉച്ചയോടെ പോളിംഗ് ശതമാനം 88 നു മുകളിലെത്തി. പോളിംഗ് അവസാനിക്കുമ്പോള്‍ 93.5% പോളിംഗ് രേഖപ്പെടുത്തി. വോട്ടിംഗ് പ്രക്രിയയില്‍ ഒരു തടസവും നേരിട്ടില്ല. ആകെയുള്ള 1340 പേരില്‍ 1253 പേരും വോട്ട് രേഖപ്പെടുത്തി.

ജില്ലയില്‍ വോട്ടിംഗ് പൊതുവെ ശാന്തമായിരുന്നെങ്കിലും ചില ബൂത്തുകളില്‍ യന്ത്ര തകരാര്‍ മൂലം വോട്ടിംഗ് തടസപ്പെട്ടു. കൊച്ചി കോര്‍പ്പറേഷനില്‍ ഒരു കേന്ദ്രത്തിലും നഗരസഭകളിലെ മൂന്നിടങ്ങളിലും ബ്ലോക്ക് പഞ്ചായത്തുകളില്‍ ആറിടത്തുമാണ് യന്ത്രം പണിമുടക്കിയത്. പല ബൂത്തുകളിലും വോട്ടിംഗിനു മുന്‍പേ പ്രശ്‌നം പരിഹരിച്ചതിനാല്‍ കൃത്യസമയത്തു തന്നെ പോളിംഗ് തുടങ്ങാനായി.

കൊച്ചി കോര്‍പ്പറേഷനിലെ 30ാം ഡിവിഷനില്‍ കേന്ദ്രീയ വിദ്യാലയത്തിലെ ഒന്നാം നമ്പര്‍ ബൂത്തില്‍ കനത്ത മഴയില്‍ വെള്ളം കയറി. അതിരാവിലെ തന്നെ സ്ഥലത്തെത്തിയ വരണാധികാരി ജി.സി.ഡി.എ. സെക്രട്ടറിയായ ആര്‍.ലാലു പോളിങ് ബൂത്ത് പ്ലാറ്റ്‌ഫോം ഇട്ട് ഉയര്‍ത്താന്‍ നിര്‍ദേശിച്ചു. എന്നാല്‍ ഇത് സാധ്യമാകില്ലെന്നു വന്നതോടെ ബൂത്ത് മുകളിലെ നിലയിലേക്കു മാറ്റി പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

എന്നാല്‍ 44ാം ഡിവിഷനിലെ കാരണക്കോടത്ത് വെള്ളം കയറിയതിനാല്‍ വോട്ടെടുപ്പ് മുകള്‍ നിലയിലേക്കു മാറ്റേണ്ടി വന്നതിനാല്‍ മുക്കാല്‍ മണിക്കൂറിനു ശേഷമാണ് പോളിംഗ് തുടങ്ങിയത്. അതേസമയം 8, 14, 23, 24 ഡിവിഷനുകളില്‍ നാലിടത്തും തകരാറിലായ യന്ത്രങ്ങള്‍ ഏഴു മണിക്കു മുന്‍പേ മാറ്റി വച്ച് പ്രശ്‌നം പരിഹരിച്ചു. എറണാകുളം 62ാം ഡിവിഷന്‍ കരിത്തലയില്‍ സെന്റ് ജോസഫ് യു.പി. എസിലും വെള്ളം കയറിയതിനാല്‍ ബൂത്ത് അടുത്ത ക്ലാസിലേക്ക് മാറ്റി.

മുവാറ്റുപുഴ നഗരസഭയില്‍ സംഗമം (24) ബൂത്തിലും കുഴിമറ്റത്തും (14) നേരിയ തകരാര്‍ കണ്ടതിനാല്‍ വോട്ടിംഗ് അരമണിക്കൂര്‍ വൈകി. കോതമംഗലത്ത് 19 ാം വാര്‍ഡായ വിമലഗിരിയില്‍ മോക്ക് പോളിംഗില്‍ തന്നെ തകരാര്‍ പരിഹരിച്ചു. ഏലൂര്‍ നഗരസഭയില്‍ മഞ്ഞുമ്മലും തൃക്കാക്കരയില്‍ 22ാം വാര്‍ഡിലും പിറവത്ത് 14 ാം വാര്‍ഡായ നാമക്കുഴിയിലും യന്ത്രം ഓണ്‍ ചെയ്യാന്‍ തടസം നേരിട്ടെങ്കിലും വോട്ടിംഗിനെ ബാധിച്ചില്ല.

പാറക്കടവ് ബ്ലോക്ക് പഞ്ചായത്തില്‍ നെടുമ്പാശേരി (19) ശ്രീമൂല നഗരം (6), ഡിവിഷനുകളിലെ ഒന്നാം നമ്പര്‍ ബൂത്തുകളില്‍ യന്ത്രങ്ങള്‍ പണിമുടക്കിയതിനാല്‍ അവ മാറ്റി വെച്ച് ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ് വോട്ടിംഗ്് ആരംഭിച്ചത്. വാഴക്കുളം ബ്ലോക്കിലെ സഹദ് ഭവനിലും മുളന്തുരുത്തിയിലെ ആമ്പല്ലൂരിലും പാമ്പാക്കുടയുലെ രാമമംഗലത്തും നേരിയ തകരാര്‍ മൂലം വോട്ടര്‍മാര്‍ക്ക് അരമണിക്കൂറോളം വോട്ടു ചെയ്യാനായി കാത്തു നില്‍ക്കേണ്ടി വന്നു. കൂവപ്പടിയിലെ പ്രളയക്കാട് വാര്‍ഡില്‍ യന്ത്രത്തില്‍ ബീപ്പ ശബ്ദം കേള്‍ക്കാത്തതിനാല്‍ പുതിയ യന്ത്രം വച്ചാണ് വോട്ടിംഗ് പുനരാരംഭിച്ചത്.

ഉച്ചവരെയുള്ള കണക്കുകള്‍ പ്രകാരം കളമശേരി നഗരസഭയില്‍ 50 ശതമാനം പോളിംഗ് രേഖപ്പെടുത്തി. നോര്‍ത്ത് പറവൂരില്‍ 51.16 ശതമാനവും അങ്കമാലി നഗരസഭയില്‍ 39.8 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. ഏലൂര്‍50%, തൃക്കാക്കര44.33%, ആലുവ37%, പിറവം50% എന്നിങ്ങനെയാണ് പോളിംഗ്. ബ്ലോക്ക് പഞ്ചായത്തുകളില്‍ കൂവപ്പടി 48%, വാഴക്കുളം40%, ഇടപ്പള്ളി40% എന്നിങ്ങനെയാണ് ഉച്ചവരെയുള്ള പോളിംഗ് നിരക്ക്. മുളന്തുരുത്തി ബ്ലോക്കില്‍ മൂന്നു മണിവരെ 72% പോളിംഗ് രേഖപ്പെടുത്തി. പാമ്പാക്കുട 70%, പൂതൃക്ക ഗ്രാമപഞ്ചായത്തില്‍ 70.8% പോളിംഗും രേഖപ്പെടുത്തി.

പോളിംഗ് ദിനത്തില്‍ കര്‍ശന സുരക്ഷ ഉറപ്പാക്കിയിരുന്നു. നഗരപരിധിയിലുള്ള പോളിംഗ് സ്‌റ്റേഷനുകളില്‍ മാത്രമായി രണ്ടായിരത്തി അഞ്ഞൂറോളം പോലീസുകാരെയാണ് നിയമിച്ചത്. കമ്മീഷണറുടെ നേതൃത്വത്തില്‍ എഴുപത്തിയഞ്ച് പേരടങ്ങുന്ന ജില്ല സ്‌െ്രെടക്കിംഗ് ടീം രൂപീകരിച്ചിരുന്നു. 14 ഡി.വൈ.എസ്.പി മാര്‍ക്കായിരുന്നു മുഴുവന്‍ പോലീസ് സേനയുടെ നിയന്ത്രണം. 15 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, 69 എസ്.ഐമാര്‍, വനിത പോലീസ് ഉള്‍പ്പെടെ രണ്ടായിരത്തോളം പോലീസുകാരും പോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്നു. പോലീസ് വകുപ്പിന്റെ നൂറോളം വാഹനങ്ങളാണ് തിരഞ്ഞെടുപ്പിനായി ഉപയോഗപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് ദിനത്തില്‍ പോളിംഗ് തത്സമയം നിരീക്ഷിക്കുന്നതിന് വെബ് കാസ്റ്റിങ്ങും വീഡിയോ റെക്കോര്‍ഡിങ് സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു. 55 പ്രശ്‌നബാധിത ബൂത്തുകളിലാണ് ഈസംവിധാനം ഏര്‍പ്പെടുത്തിയിരുന്നത്. 48 ബൂത്തുകളില്‍ വെബ്കാസ്റ്റിങ്ങ് സംവിധാനവും മറ്റ് ഏഴ് ബൂത്തുകളില്‍ വിഡിയോ റെക്കോര്‍ഡിങുമാണ് നടത്തിയത്. ജില്ല ഭരണകൂടത്തിനും സംസ്ഥാന ഇലക്ഷന്‍ കമ്മീഷനും നിരീക്ഷിക്കാന്‍ പാകത്തിനാണ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ബൈക്ക് യാത്രക്കാരനെയും സുഹൃത്തിനെയും പാറക്കല്ല് കൊണ്ട് തലയ്‌ക്കടിച്ചു വീഴ്‌ത്തിയ രണ്ടംഗ സംഘം പിടിയില്‍

കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങില്‍ ടെറിട്ടോറിയല്‍ ആര്‍മി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍(എഡിജി) മേജര്‍ ജനറല്‍ എസ്.എസ്. പാട്ടീലും(എവിഎസ്എം, വിഎസ്എം) ജെന്‍ റോബോട്ടിക്‌സ് സിഇഒയും സഹസ്ഥാപകനുമായ വിമല്‍ ഗോവിന്ദ് എം.കെ.യും ധാരണാപത്രം കൈമാറുന്നു
Kerala

പ്രതിരോധ-ദുരന്തനിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്‌സ് സഹകരിക്കും

Kerala

സി.പി.ഐയെ ക്ഷണിക്കേണ്ട ആവശ്യമില്ല , ദേശീയ ഉപാധ്യക്ഷനെ തള്ളി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി

Kerala

മുസ്ലീമെന്നൊരു വാക്ക് പോലുമില്ലാതെ ശിവപ്രസാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് ; കയ്യും തലയും ഒക്കെ ഇല്ലാതെ നടന്നാല്‍ മോശമല്ലേ…. അതോണ്ടാവുമെന്ന് യുവരാജ്

Kerala

ഐപിഎസ് ട്രെയിനിയെന്ന വ്യാജേന പെണ്‍കുട്ടിയെ വശീകരിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ദളിത്‌ ക്രൈസ്തവ സംവരണ പ്രസ്താവന പിൻവലിക്കണം : ബിജെപി പട്ടികജാതി മോർച്ച

ഇടുക്കിയുടെ ഹൃദയം പറിച്ചെടുക്കാന്‍ അനുവദിക്കില്ല: ജില്ല വിഭജന നീക്കത്തെ എതിര്‍ത്ത് മന്ത്രി മോന്‍സ് ജോസഫ്

മൊബൈൽ ഫോണുകളും, പെൻ ഡ്രൈവും , പണവും : ഭീകരൻ അഫ്താബ് അഹമ്മദ് അൻസാരിയുടെ സെല്ലിൽ വൻ സജ്ജീകരണങ്ങൾ , കണ്ടെത്തി അധികൃതർ 

ഗഗന്‍യാന്‌റെ ആദ്യ ആളില്ലാ ദൗത്യത്തിന് ഇനി മലയാളിയായ എസ് ആര്‍ ബിജു നേതൃത്വം നല്‍കും

തിട്ടൂരമൊന്നും മത പണ്ഡിതന്മാരോട് വേണ്ട ; ഇസ്ലാമിക നിയമപ്രകാരം സ്ത്രീപുരുഷന്മാർ എങ്ങനെ ജീവിക്കണമെന്ന് പറയാൻ മതപണ്ഡിതന്മാർക്ക് അവകാശമുണ്ട്

മനുസ്മൃതി നോക്കി സ്വാമിമാർ പറയുമ്പോൾ ഇനി വർഗീയതയെന്ന് പറഞ്ഞ് നിലവിളിക്കരുത് : ഓണം താത്തക്കുട്ടികൾ വിജയിപ്പിക്കുന്നതിന്റെ കാരണം ഇപ്പ പിടി കിട്ടിയോ

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.