കഞ്ഞിക്കുഴി: മകളെ ദേഹോപദ്രവം ഏല്‍പ്പിച്ച പിതാവ് പിടിയില്‍. പഴയരിക്കണ്ടം വണ്ടന്മേട് കവല തെക്കെകരവീട്ടില് ജോളി(35)യാണ് പിടിയിലായത്. ഇയാളുടെ മാതാവിനെതിരെയും സംഭവത്തില്‍ കേസുണ്ട്. കുട്ടിയുടെ അമ്മയായ സാന്ദ്രയുടെ പരാതിയിന്മേലാണ് പിതാവിനെ കഞ്ഞിക്കുഴി പോലീസ് ഇന്നലെ രാത്രിയോടെ അറസ്റ്റ് ചെയ്തത്. ഒന്നേകാല്‍ വയസുള്ള സ്വന്തം മകള്‍ക്ക് ഭക്ഷണം പോലും നല്‍കാതെ ക്രൂരമായി ദേഹോപദ്രവം ഏല്‍പ്പിക്കുന്നതായാണ് പരാതി. ഐപിസി 315,324,323 ജുവനൈല്‍ ജസ്റ്റിസ് ആക്ട്-23 എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മാതാവ് വനിത സെല്ലിന് നല്കിയ പരാതിയിന്മേലാണ് നടപടി. ഗര്‍ഭിണിയായിരിക്കുന്ന സമയം മുതല്‍ തനിക്ക് ഭക്ഷണം നല്‍കാതെ മാനസികമായി പീഡിപ്പിച്ചിരുന്നതായും പരാതിയില്‍ പറയുന്നു. ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിക്കുകയും ഇതിന് വഴങ്ങാതെ വന്നതോടെയാണ് മാതാവിന്റെ ഒത്താശയോടെ ജോളി തന്നെ പീഡിപ്പിച്ചതെന്ന് സാന്ദ്ര പറയുന്നു. കുട്ടിയുണ്ടായതിന് ശേഷം നാളിതുവരെ വിവിധ തരത്തില്‍ പീഡനം തുടര്‍ന്ന് വരികയായിരുന്നു. ഇവരുടെ മറ്റൊരു മകന് 4 വയസുണ്ട്. പിടിയിലായ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് കഞ്ഞിക്കുഴി എസ്ഐ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: