കാഞ്ഞങ്ങാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയില്‍ എറ്റവും കൂടുതല്‍ പോളിംഗ് നടന്നത് ഇരുപതാം വാര്‍ഡായ അരയി കാര്‍ത്തികയില്‍. 91.84 ശതമാനമാണ് ഇവിടുത്തെ പോളിംഗ് നില. ഏറ്റവും കുറവ് മീനാപ്പീസ് കടപ്പുറം 61.5 ശതമാനമാണ് വോട്ടിംഗ്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ ഉദുമ-75.81, പള്ളിക്കര-74.81, അജാനൂര്‍-81.25, പള്ളിക്കര-82.45, മടിക്കൈ-90.84 എന്നിങ്ങനെയാണ് ശതമാന നിരക്ക്. പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ ബളാല്‍ പഞ്ചായത്തില്‍-83.07 ശതമാനവും, കിനാനൂര്‍ കരിന്തളത്ത്-86.24 ശതമാനവും, വെസ്റ്റ് എളേരിയില്‍-85.99, ഈസ്റ്റ് എളേരിയില്‍-80.5 ശതമാനവും കോടോം ബേളൂര്‍-81.13, കളളാര്‍-80.25 ശതമാനവും വോട്ട് രേഖപ്പെടുത്തി. ബിജെപിയുടെ സിറ്റിംഗ് സീറ്റായ കള്ളാര്‍ പഞ്ചായത്തിലെ മഞ്ഞങ്ങാനം പതിനാലാം വാര്‍ഡില്‍ 85.78 ശതമാനമാണ് പോളിംഗ്.
കാഞ്ഞങ്ങാട് നഗരസഭയില്‍ ബിജെപിയുടെ ശക്തികേന്ദ്രവും സിറ്റിംഗ് സീറ്റുകളുമായ 9 ാം വാര്‍ഡ് എ.സി.നഗറില്‍ 87.27 ശതമാനവും, 6 ാം വാര്‍ഡ് കാരാട്ടുവയലില്‍ 76.43 ഉം, 15-ാം വാര്‍ഡ് ലക്ഷ്മി നഗറില്‍ 80.83 ശതമാനവും, 13 -ാം വാര്‍ഡ് എന്‍ജിഒ ക്വാര്‍ട്ടേഴ്സില്‍ 80.83 ശതമാനവും വോട്ടിംഗ് നടന്നു. മടിക്കൈ പഞ്ചായത്തിലെ സിറ്റിംഗ് സീറ്റായ വാഴക്കോട് വാര്‍ഡില്‍ 86.92 ശതമാനമാണ് പോളിംഗ് നടന്നത്. കാഞ്ഞങ്ങാട് നഗരസഭയിലെ സിപിഎം കേന്ദ്രമായ അതിയാമ്പൂര് നാലാം വാര്‍ഡില്‍ കുറഞ്ഞ പോളിംഗാണ് നടന്നത്. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണ് അതിയാമ്പൂര്. ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതുമായി ബന്ധപ്പെട്ട് തുടക്കം മുതലേ സിപിഎമ്മിനുള്ളില്‍ കലഹമുണ്ടായിരുന്നു. ഇത് സിപിഎമ്മിന് വോട്ട് കുറയ്ക്കുമെന്നും പറയപ്പെടുന്നു. മടിക്കൈ പഞ്ചായത്തിലെ അമ്പലത്തറ വാര്‍ഡിലും വോട്ടിംഗ് ശതമാനം കുറഞ്ഞിട്ടുണ്ട്. സിപിഎമ്മിന് ശക്തിയുള്ള ഇവിടെ 79.18 ശതമാനം മാത്രമാണ് പോളിംഗ്. കള്ളവോട്ട് നടത്താനാകാത്തത് പോളിംഗ് ശതമാനം കുറച്ചതായും അഭിപ്രായമുണ്ട്. ജില്ലയിലെ സിപിഎം കേന്ദ്രങ്ങളില്‍ പലതിലും വോട്ടിംഗ് ശതമാനം ഗണ്യമായി കുറഞ്ഞത് കള്ളവോട്ട് നടത്താനാകാത്തതിലാണ്. ബിജെപി പ്രവര്‍ത്തകരുടെ സാന്നിദ്ധ്യം ഇതിന് വിലങ്ങുതടിയായി. ഇതാണ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ അക്രമത്തിന് പ്രേരിപ്പിച്ചതും. ഗ്രാമ പഞ്ചായത്തുകളില്‍ മടിക്കൈ പഞ്ചായത്തില്‍ മാത്രമാണ് വോട്ടിംഗ് ശതമാനം തൊണ്ണൂറിന് മുകളിലുളളത്. എന്നാല്‍ ഈ വോട്ടുകളെല്ലാം എല്ഡിഎഫിനുള്ളതാണെന്ന് ഫലം പുറത്തുവന്നാലെ പറയാന്‍ സാധിക്കുകയുളളു. അജാനൂര്‍ പഞ്ചായത്തിലെ കൊളവയലില്‍ 70.86 ശതമാനമാണ് പോളിംഗ് നടന്നിട്ടുള്ളത്. ഇവിടെ ആര്‍എസ്എസിനും വിദ്യാലയത്തിനുമെതിരെ സിപിഎം നടത്തിയ അക്രമം അവര്‍ക്ക് തന്നെ എതിരായി തീര്‍ന്നിരിക്കുകയാണ്. കുറഞ്ഞ പോളിംഗാണ് ഇവിടെ നടന്നത്.
ഇത്തവണത്തെ പോളിംഗ് ശതമാനവും സിപിഎമ്മിനെതിരാണ്. ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്താത്ത അവരുടെ സിറ്റിംഗ് സീറ്റികളില്‍ കഴിഞ്ഞ വര്‍ഷത്തെ പോളിംഗ് ശതമാനം കുറഞ്ഞിട്ടുണ്ട്. മറ്റുവാര്‍ഡുകളില്‍ എത്രവോട്ടുകളാണ് ചോര്‍ന്നിട്ടുള്ളതെന്ന് മനസിലാക്കാന്‍ വോട്ടെണ്ണല്‍ ദിവസം വരെ കാത്തിരിക്കണം. എന്നാല്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റുകളില്‍ ഇത്തവണ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ടിംഗ് ശതമാനം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത് വാര്‍ഡിലെ സിപിഎം കോണ്‍ഗ്രസ് അനുകൂല വോട്ടുകള്‍ ബിജെപിയിലേക്ക് വന്നതിന്റെ സൂചനയാണ്. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയില്‍ ആകെയുള്ള 49340 വോട്ടര്‍മാരില്‍ 39255 വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. ബ്ലോക്ക് പഞ്ചായത്തില്‍ 132272 വോട്ടര്‍മാരില്‍ 105855 പേര് വോട്ട് ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ 137095 വോട്ടര്‍മാരില്‍ 113316 പേരാണ് വോട്ട് ചെയ്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: