പുനലൂര്‍: ക്ഷേത്രഅക്രമണം മതസൗഹാര്‍ദം തകര്‍ക്കുവാനുള്ള ഗൂഡശ്രമമാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദര്ശനന് പറഞ്ഞു. അക്രമം നടന്ന ഭരണിക്കാവ് ക്ഷേത്രം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രദേശത്തെ സാമൂഹിക വിരുദ്ധസംഘമാണ് അക്രമണം നടത്തിയത്. ഇതില്‍ വിവിധ മതത്തില്‍പ്പെട്ടവര്‍ പങ്കാളിയായിട്ടുണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ക്ഷേത്രത്തിന് നേരെ ഉണ്ടാകാതിരിക്കാന്‍ പോലീസ് അധികാരികള്‍ ശ്രദ്ധിക്കണം. ക്ഷേത്രഭരണസമിതി ഒരാഴ്ചയായി നടന്നുവന്ന അക്രമി സംഘത്തിന്റെ തേര്‍വാഴ്ചക്കെതിരെ പരാതി നല്‍കിയിരുന്നെങ്കിലും പോലീസ് നടപടി സ്വീകരിക്കാതിരുന്നത് സാമൂഹികവിരുദ്ധ സംഘത്തിന് ബലമായി. പ്രദേശത്ത് ശാന്തിയും സമാധാനവും നിലനിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ജില്ലാ സെക്രട്ടറി കൊച്ചുനാരായണന്, ക്ഷേത്രോപദേശക സമിതിയംഗങ്ങളായ ജി.സി.കണ്ണന്, പ്രേം കമലാസനന് എന്നിവരും സംഭവസ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: