കോഴിക്കോട്: അസഹിഷ്ണുതയുടെ രാഷ്‌ട്രീയം രാഷ്‌ട്രീയ അന്ധതയാണെ ന്നും വിയോജിക്കാനുള്ള സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ ജീവവായുവാണെന്നും കവിയും ഗാനരചയിതാവുമായ രമേശ് കാവില്‍ പറഞ്ഞു. മുന്‍ എസ്എഫ്‌ഐ നേതാവും ജനാധിപത്യവേദി ജില്ലാ കണ്‍വീനറുമായ അഡ്വ. സി. ലാല്‍കിഷോറിനെതിരായ അക്രമത്തില്‍ പ്രതിഷ്ധിച്ച് കോഴിക്കോട് സെന്‍ട്രല്‍ ലൈബ്രറി പരിസരത്ത് നടന്ന അസഹിഷ്ണുതക്കെതിരെ ജനാധിപത്യ പ്രതിരോധം എന്ന് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എ. മുഹമ്മദ് സലീം അദ്ധ്യക്ഷത വഹിച്ചു. കെ.കെ. രമ, പി.എം. സുരേഷ്ബാബു, ഡോ. കെ.എന്‍. അജോയ്‌കുമാര്‍, കിഷന്‍ചന്ദ്, രാധാകൃഷ്ണന്‍ കാര്യാവില്‍, ടി. നാരായണന്‍, അഡ്വ. പ്രതാപ്കുമാരന്‍, പി.ടി. ഹരിദാസ്, എച്ച്. ഷഫീഖ്, പി. ജിനേഷ്, ക്യാപ്റ്റന്‍ രാധാകൃഷ്ണന്‍, അഡ്വ. പി. കുമാരന്‍കുട്ടി, കെ.പി. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. തെരഞ്ഞെടുപ്പ് ദിവസം വോട്ടുരേഖപ്പെ ടുത്തിയതിന് ശേഷം വീട്ടിലെത്തിയ ലാല്‍കിഷോറിനെ സിപിഎം സംഘം അക്രമിക്കുകയായിരുന്നു. ടിപി. ചന്ദ്രശേഖറിന്റെ വധത്തിന് ശേഷം സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ചാണ് ലാല്‍കിഷോര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്.
















