ന്യൂദല്‍ഹി: അവാര്‍ഡുകള്‍ തിരികെ നല്കുന്ന എഴുത്തുകാര്‍ക്കെതിരെ പ്രമുഖ നടന് അനുപം ഖേറിന്റെ നേതൃത്വത്തില്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തും. നിര്‍മ്മാതാവ് മധൂര്‍ ഭണ്ടാര്‍ക്കര്‍, അശോക് പണ്ഡിറ്റ് തുടങ്ങിയ സിനിമാ മേഖലയിലെ പ്രമുഖരും അനുപം ഖേറിനൊപ്പം അണിനിരക്കും. ശനിയാഴ്ച രാവിലെ 10മണിക്കാണ് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച്. രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിക്കുന്നു എന്നാരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതിഭവനിലേക്ക് മാര്‍ച്ച് നടത്തിയ സാഹചര്യത്തിലാണ് അസഹിഷ്ണുത ആരോപിച്ച് അവാര്‍ഡുകള്‍ തിരികെ കൊടുക്കുന്നവരുടെ ഇരട്ടത്താപ്പ് വ്യക്തമാക്കി അനുപം ഖേറും സംഘവും മാര്‍ച്ചിനൊരുങ്ങുന്നത്.
രാജ്യത്ത് യാതൊരു വിധത്തിലും അസഹിഷ്ണുത വര്‍ദ്ധിച്ചിട്ടില്ലെന്നും നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ രാജ്യത്തിന് ദുഷ്പേരുണ്ടാക്കുകയാണെന്നും അനുപം ഖേര്‍ കുറ്റപ്പെടുത്തുന്നു.
അവാര്‍ഡുകള്‍ തിരികെ കൊടുക്കുന്നത് കേന്ദ്രസര്‍ക്കാരിനെയല്ല അവാര്‍ഡു ജൂറിയെയാണ് അപമാനിക്കുന്നത്. അവരുടെ സിനിമ കണ്ടവരേയും പുസ്തകങ്ങള്‍ വായിച്ചവരെയുമാണ് അവാര്‍ഡുകള്‍ തിരികെ കൊടുത്ത് അപമാനിക്കുന്നത്. കോണ്‍ഗ്രസ് ഭരണകാലത്ത് തന്നെ സെന്‍സര്‍ ബോര്‍ഡില്‍ നിന്നും മാറ്റാന്‍ ശ്രമിച്ചവരാണ് അവാര്‍ഡ് മടക്കികൊടുക്കല്‍ പരിപാടികള്‍ക്ക് പിന്നിലെന്നും അനുപം ഖേര്‍ പറഞ്ഞു.
രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിക്കുകയാണെന്ന് ആരോപിച്ചുകൊണ്ട് രാജ്യവ്യാപകമായി ബുദ്ധിജീവികള്‍ ബഹളം വെയ്ക്കുമ്പോള്‍ ഇത്രയധികം സ്വാതന്ത്ര്യത്തോടെ സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള സാഹചര്യം മുമ്പൊരിക്കലും രാജ്യത്തുണ്ടായിട്ടില്ലെന്ന കാര്യം ഇവര്‍ വിസ്മരിക്കുകയാണെന്ന വാദവും ഉയര്‍ന്നുവന്നിട്ടുണ്ട്. പ്രധാനമന്ത്രിയെ വര്‍ഗ്ഗീയവാദിയെന്നും ദാദ്രിയിലെ മുഹമ്മദ് അക്ലാകിന്റെ കൊലപാതകിയെന്നും വരെ ആരോപിച്ചിട്ടും യാതൊരു വിധത്തിലുള്ള നിയന്ത്രണങ്ങളും ഇവര്‍ക്കുമേല്‍ കൊണ്ടുവരാതെ അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ഇറാന് പോലുള്ള ഒരു രാജ്യമായി ലോകത്തിന് മുന്നില്‍ ഭാരതത്തെ ചിത്രീകരിക്കാനാണ് ബുദ്ധിജീവികളുടെ ശ്രമമെന്നും ആക്ഷേപം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: