ചെറുതോണി: തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാതെ എതിര് സ്ഥാനാര്‍ത്ഥിക്കു വേണ്ടി പ്രചരണം നടത്തിയെന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകനെ സിപിഎം ഭാരവാഹികള്‍ ഇലക്ഷന് കമ്മിറ്റി ഓഫീസില്‍ വിളിച്ചു കയറ്റി മര്‍ദ്ദിച്ചവശനാക്കി. ഇടുക്കി കുന്നേല്‍ സുനില്‍(28)നെയാണ് മര്‍ദ്ദിച്ചത്. ബഹളം നടക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ ഇടുക്കി എസ്.ഐ എസ.് ഷൈന്‍ സുനിലിനെ ഇടുക്കി സ്റ്റേഷനില്‍ എത്തിച്ച ശേഷം കൂടെയുണ്ടായിരുന്ന ബന്ധുക്കളോടൊപ്പം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 4.30ന് ഇടുക്കിയിലുള്ള ഇലക്ഷന് കമ്മറ്റി ഓഫീസിലാണ് സംഭവം. ഓഫീസില്‍ വിളിച്ചു വരുത്തിയ ശേഷം ബാബു, ജോമോന്, ഓമനക്കുട്ടന്, രതീഷ് എന്നീ നാലുപേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തതായി സുനില്‍ പറഞ്ഞു. എന്നാല്‍ സുനില്‍ പാര്‍ട്ടി പ്രവര്ത്തകനല്ലായെന്നും അകാരണമായി ഓഫീസിലേക്ക് കടന്നു വന്ന ജയ്മോനുമായി ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സംഘര്ഷമുണ്ടാകുകയായിരുന്നുവെന്നും ഇലക്ഷന് കമ്മറ്റി ഭാരവാഹികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: