മൂന്നാര്‍: പത്ര ഏജന്റിന് ക്രൂരമായി മര്‍ദ്ദനമേറ്റ സംഭവത്തില്‍ സ്ഥാനാര്‍ത്ഥി പിടിയില്‍. മാങ്കുളം പഞ്ചായത്ത് 10-ാം വാര്‍ഡ് സ്ഥാനാര്‍ത്ഥി സാബു ജോസഫിനെയാണ് മൂന്നാര്‍ എസ്ഐ വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മാങ്കുളം വരിക്കയില്‍ സണ്ണി (40)നാണ് മര്‍ദ്ദനമേറ്റത്.കേസുമായി ബന്ധപ്പെട്ട് 3 പേര്‍കൂടി പിടിയിലാകുവാനുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചെന്നാരോപിച്ചാണ് സണ്ണിക്ക് മര്‍ദ്ദനമേറ്റത്.് ഭരണപക്ഷ രാഷ്ട്രിയ പാര്‍ട്ടിയില്‍പെട്ട നാലംഗ സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചശേഷം വഴിയിലുപേക്ഷിക്കുകയായിരുന്നു. ചൊവ്വാഴ്ച സന്ധ്യയോടെ മാങ്കുളം വിരിപാറയില്‍ വെച്ചാണ് സംഭവം. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിന്തുണയോടെ മാങ്കുളത്ത് മാങ്കുളം വികസന മുന്നണി രൂപീകരിച്ചിരുന്നു. തുടര്‍ന്ന് ഇടത്-വലത് മുന്നണികള്‍ക്കെതിരെ സ്വതന്ത്രസ്ഥാനാര്‍ത്ഥികളെ നിര്‍ത്തി തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. ഇതിന് സണ്ണി ഉള്‍പ്പെടെ നേത്യത്വം നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചത്. സണ്ണിയുടെ മുഖത്തിന് സാരമായ പരിക്കുണ്ട്. പിടികൂടിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: