Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബ്രഹ്മാവും സുകേശപുത്രന്മാരും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2015, 08:04 pm IST
inSamskriti

ബ്രഹ്മാവ് പണ്ട് സൃഷ്ടി ആരംഭിച്ച സമയത്ത് ചിലരെ സൃഷ്ടിക്കുകയുണ്ടായി. സൃഷ്ടി നടന്ന ഉടനെ അവര്‍ ബ്രഹ്മദേവനോട് പൈദാഹാദികള്‍ തീര്‍ക്കാന്‍ എന്താണ് മാര്‍ഗ്ഗമെന്ന് ചോദിച്ചു. അവരുടെ ചോദ്യംകേട്ട ബ്രഹ്മദേവന്‍ മന്ദഹാസത്തോടെ (അഭാഷ്യ വാച യത്‌നേന രക്ഷദ്ധ്വമിതി…) നിങ്ങള്‍ എങ്ങനെയെങ്കിലും സ്വയംരക്ഷിപ്പിന്‍ എന്നുപറഞ്ഞു. ഇതുകേട്ട് ശരണാഗതന്മാരില്‍ ചിലര്‍ ‘ഞങ്ങള്‍ രക്ഷിച്ചുകൊള്ളാമെന്നും മറ്റുചിലര്‍ ഞങ്ങള്‍ പൂജിച്ചുകൊള്ളാമെന്നും (യക്ഷപൂജായാം) മറുപടി പറഞ്ഞു. ഇതുകേട്ട ബ്രഹ്മദേവന്‍ രക്ഷ്യാമോ വയമെന്നു പറഞ്ഞവര്‍ രക്ഷോജാതികളായും മറ്റവര്‍ യക്ഷന്മാരുമായത്തീരട്ടെ എന്ന് അരുളിചെയ്തു.

അതില്‍ രാക്ഷസഗണത്തില്‍ പെട്ട ഉത്തമന്‍മാരായ രണ്ടുപേരായിരുന്നു ഹേതിയും, പ്രഹേദിയും. അതില്‍ ജ്യേഷ്ഠനായ ഹേദി കാലസഹോദരിയെ വിവാഹംചെയ്ത് ഗൃഹസ്ഥ ധര്‍മ്മം പരിപാലിച്ച് ജീവിച്ചു. പ്രഹേദിയാകട്ടെ ബ്രഹ്മചാരിയായും ജീവിച്ചു. ഹേതിക്ക് വിദ്യുത്‌കേശനെന്നുപേരായ ഗുണവാനും ബലവാനുമായ ഒരു പുത്രന്‍ ജനിച്ചു. അവന്‍ സന്ധ്യാനന്ദനയായ സാലകടംകടയെ വിവാഹം കഴിച്ചു. അവര്‍ മന്മഥപരവശരായി ജീവിതം ആസ്വദിച്ചും ആഘോഷിച്ചും ചുറ്റിനടക്കാന്‍ തുടങ്ങി. അങ്ങനെ ഒരിക്കല്‍ മന്ദരഗിരിയുടെ തടത്തില്‍ എത്തിയ സമയത്ത് സന്ധ്യാപുത്രി ഒരു പുത്രനെ പ്രസവിച്ചു. കുട്ടിയെ അവിടെ ഉപേക്ഷിച്ച് അവര്‍ രണ്ടുപേരും കാമവെറി പിടിച്ച് വീണ്ടും അലയാന്‍തുടങ്ങി. എന്നാല്‍ അവര്‍ ഉപേക്ഷിച്ച കുഞ്ഞാകട്ടെ കിടന്ന് അതിദാരുണമായി കരയാന്‍ തുടങ്ങി.

ആ സമയത്ത് ആകാശമാര്‍ഗ്ഗത്തിലൂടെ സഞ്ചരിച്ചിരുന്ന മഹാദേവനും ദേവിയും വനത്തിന്നുള്ളില്‍ കിടന്ന് ദാരുണമായി കരയുന്ന തേജസ്വിയായ ആ കുഞ്ഞിനെ കാണാന്‍ ഇടയായി. കരുണാമയിയായ ദേവിയുടെ നിര്‍ബന്ധത്താല്‍ രണ്ടുപേരും താഴെയിറങ്ങി. ദേവി കുഞ്ഞിനെയെടുത്ത് മുലകൊടുക്കുവാന്‍ തുടങ്ങി. നീ മേലില്‍ എന്റെ പരിചാരകനായി വാഴുക എന്ന് മഹാദവനും അനുഗ്രഹം നല്‍കി. ആ പ്രദേശത്ത് മഹാദേവന്‍ ഒരു ആലയം നിര്‍മ്മിച്ചുകൊടുത്തു. കുട്ടി പെട്ടെന്ന് വളര്‍ന്ന് യൗവനാവസ്ഥയിലെത്തി. അവന് സുകേശനെന്ന് നാമകരണം നടത്തി. നിനക്ക് മക്കളുണ്ടാവട്ടെയെന്ന് ദേവി അനുഗ്രഹിച്ചു. അങ്ങനെ അവന്‍ സന്തോഷത്തോടെ അവിടെ വാഴാന്‍ തുടങ്ങി.

മഹാദേവന്റെ സേവകനായ അവന്റെ മഹിമകണ്ട് ഗ്രാമണിയെന്ന ഗന്ധര്‍വ്വന്‍ തന്റെ മകളായ വേദവതിയെ അവന് വിവാഹം ചെയ്തുകൊടുത്തു. മാല്യവാന്‍, സുമാലി, മാലി എന്നിങ്ങനെ പേരുള്ള മൂന്നു പുത്രന്മാര്‍ സുകേശന് വേദവതിയില്‍ ജനിച്ചു. ശക്തരും മഹാ ബലശാലികളുമായ സുകേശപുത്രന്മാര്‍ ബ്രഹ്മാവിനെ കഠിനവ്രത ചര്യയോടെ തപസ്സുചെയ്ത് പ്രസാദിപ്പിച്ച് വരങ്ങള്‍ നേടി. പക്ഷെ വരം ലഭിച്ച അവര്‍ ലോകവാസികളെ ഉപദ്രവിക്കാന്‍ തുടങ്ങി. അവര്‍ വിശ്വകര്‍മ്മാവിനോട് തങ്ങള്‍ക്ക് വേണ്ടി വിശ്വവിസ്മയകരമായ ഒരു പട്ടണം നിര്‍മ്മിച്ചു നല്‍കുവാന്‍ ആജ്ഞാപിച്ചു.

പണ്ട് ദേവേന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം താന്‍ ത്രികുടാചലത്തില്‍ അറുപത് കാതം വിസ്തൃതമായ ഒരു നഗരം നിര്‍മ്മിച്ചിട്ടുണ്ടെന്നും, ലങ്കയെന്നു പേരായ ആ നഗരത്തില്‍ ശത്രുഭയം കൂടാതെ കഴിയാമെന്നും വിശ്വകര്‍മ്മാവ് നിര്‍ദ്ദേശിച്ചു. അവര്‍ മൂന്നു സഹോദരന്മാരും ലങ്കയില്‍ താമസം തുടങ്ങി. മാല്യവാന്‍ സുന്ദരിയെന്ന നാരിയെ വിവാഹം ചെയ്തു. അതില്‍ മത്തന്‍, ഉന്മത്തന്‍, വജ്രദംഷ്‌ട്രന്‍, സുപ്തഘ്‌നന്‍, വിരൂപാക്ഷന്‍, ദുര്‍മ്മുഖന്‍, യജ്ഞാന്തകന്‍ എന്നിങ്ങനെ ഏഴു പുത്രന്മാരും ഉമനലയെന്ന ഒരു പുത്രിയും ജനിച്ചു.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.