ഇരിട്ടി : ഇരിട്ടി നഗരസഭയിലെയും മലയോര പഞ്ചായത്തുകളിലെയും കനത്ത പോളിംഗ് ആരുടെയൊക്കെ വിജയ കാരണമാവും എന്ന കണക്കു കൂട്ടലുകളിലാലാണ് രാഷ്ട്രീയ നേതാക്കള്‍. യുഡിഎഫ് തങ്ങളുടെ വിജയത്തിനാണ് ഇത് വസിയോരുക്കുക എന്ന് പറയുമ്പോള്‍ ഇതേ അവകാശ വാദമുയര്‍ത്തുകയാണ് എല്‍ ഡി എഫും , ബിജെപിയും.
കീഴൂര്‍ ചാവശ്ശേരി പഞ്ചായത്തിനെ അതേപോലെ നിലനിര്‍ത്തിയാണ് പുതുതായി ഇരിട്ടി നഗര സഭ രൂപീകരിച്ചിരിക്കുന്നത്. പക്ഷെ ഒരു കാലത്തും ഈ പഞ്ചായത്തില്‍ പോളിംഗ് 81ശതമാനത്തില്‍ കൂടിയിരുന്നില്ല. എന്നാല്‍ ഇത്തവണ ഇത് 86 ശതമാനമായി ഉയര്‍ന്നിരിക്കയാണ്.
ശക്തമായ ത്രികോണ മത്സരമാണ് ഇവിടുത്തെ മിക്ക വാര്‍ഡുകളിലും നടന്നത്. ബി എം എസ് ജില്ലാ സെക്രട്ടറി സത്യന് കൊമ്മേരി, യുഡിഎഫ് നേതാക്കളായ ഡി സി സി സിക്രട്ടറി ചന്ദ്രന് തില്ലങ്കേരി, നിയോജക മണ്ഡലം ചെയര്മാന് പി.കെ. ജനാര്ദ്ദനന്, സിപിഎം, മുന്‍ ഏരിയാ കമ്മിറ്റി സിക്രട്ടറി പി.പി. അശോകന്, ലീഗ് നേതാവ് എം.എ. അബ്ദുല്‍ റഹിമാന്‍ തുടങ്ങിയവരെല്ലാം ശക്തമായ ത്രികോണ മത്സരത്തെ തന്നെയാണ് നേരിട്ടത്.
മലയോര പഞ്ചായത്തുകളിലെല്ലാം കടുത്ത മത്സരം തന്നെ നടന്നു. പല പഞ്ചായത്തുകളിലും ഇതുവരെ ഇല്ലാത്ത പോളിങ്ങാണ് നടന്നത്. അയ്യന്‍കുന്ന് 76. 46, പായം 80.86, ആറളം 79, ഉളിക്കല്‍ 80, തില്ലങ്കേരി 86.86, ആറളം 78.80, പടിയൂര്‍ 84.61, മുഴക്കുന്ന് 81 എന്നിങ്ങിനെ ആയിരുന്നു പോളിംഗ്.
ഇരിട്ടി നഗര സഭയില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത് പതിനഞ്ചാം വാര്‍ഡായ താവിലാകുറ്റിയില് 94 ശതമാനവും, ഏറ്റവും കുറഞ്ഞ പോളിംഗ് സംവരണ വാര്‍ഡായ കൂരന്‍ മുക്കില്‍ 74 ശതമാനവും ആണ്. ഇരിട്ടി നഗര സഭയിലെ വാര്‍ഡുകളും പോളിംഗ് ശതമാനവും ചുവടെ കൊടുക്കുന്നു. വെളിയമ്പ്ര 84, പെരിയത്തില്‍ 86, വട്ടക്കയം 86.91, എടക്കാനം 90, കീഴൂര്‍കുന്ന് 89, വള്ളിയാട് 86, കീഴൂര്‍ 89, നരിക്കുണ്ടം 89.1, ഇരിട്ടി ടൗന്‍ 78, പയഞ്ചേരി 86, വികാസ് നഗര്‍ 88, അത്തിത്തട്ട് 90, കൂളിച്ചെമ്പ്ര 86, മീത്തലെ പുന്നാട് 87, താവിലാകുറ്റി 94, പുറപ്പാറ 89, പുന്നാട് ഈസ്റ്റ് 85, പുന്നാട് ടൗന്‍ 88, ഉളിയില്‍ 81, കല്ലേരിക്കര 82, നരയന്‍പാറ 81, നടുവനാട് 85, കൂരന്മുക്ക് 74, നിടിയാഞ്ഞിരം 87, ആവട്ടി 89, വളോര 83, കട്ടേങ്കണ്ടം 83, ചാവശ്ശേരി ടൗന്‍ 84, ചാവശ്ശേരി 76, മണ്ണോറ 86, പത്തൊന്‍പതാം മൈല്‍ 77, ചാവശ്ശേരി വെസ്റ്റ് 82, ആട്ട്യാലം 82.
പ്രതികരിക്കാൻ ഇവിടെ എഴുതുക: