ന്യൂദല്‍ഹി: മുന്‍ ടെറി ഡയറക്ടര്‍ ജനറല്‍ ആര്.കെ പച്ചൗരിക്കെതിരെ ലൈംഗിക പീഡനത്തിന് കേസുകൊടുത്ത ഗവേഷണ വിദഗ്ദ ടെറിയില്‍ നിന്ന് രാജി വച്ചു. മോശമായുള്ള പെരുമാറ്റം അസഹ്യമായതിനെത്തുടര്‍ന്നാണ് താന്‍ രാജിവയ്ക്കുന്നതെന്നാണ് കാരണമായി കാണിച്ചിരിക്കുന്നത്.
ടെറി ഒരിക്കലും ജീവനക്കാരുടെ താല്പര്യങ്ങള്ക്ക് പരിഗണ കൊടുക്കാറില്ലെന്നും ഇവര്‍ പറഞ്ഞു. 2015 ഫെബ്രുവരി 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്.ഐ. പി.സി. 354 എന്നീ സെക്ഷന്‍ പ്രകാരമാണ് കേസെടുത്തത്. തുടര്‍ന്ന് ആര്.കെ.പച്ചൗരിയെ ടെറിയുടെ ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തു നിന്ന് നീക്കം ചെയ്യുകയും ഡോ.അജയ് മാതൂറിനെ ഡയറക്ടര്‍ ജനറലായി നിയമിക്കുകയും ചെയ്തിരുന്നു.
പച്ചൗരിക്ക് യുണൈറ്റഡ് നാഷന്‍സ് ഐപിസിസി സ്ഥാനവും പ്രധാനമന്ത്രിയുടെ കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യേക കൗസിലില്‍ അംഗത്വവും നഷ്ടമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: