എരുമേലി: യുഡിഎഫ്-എല്‍ഡിഎഫ് രഹസ്യബന്ധത്തിലൂടെ വിവാദമായ എലിവാലിക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ജില്ലാ പഞ്ചായത്തംഗവും-കോണ്‍ഗ്രസ് കെപിസിസി സെക്രട്ടറികൂടിയായ അഡ്വ. പി.എ. സലിം യോഗത്തില്‍ പ്രസംഗിച്ചില്ലെന്ന് വാര്‍ഡ് കമ്മറ്റിയുടെ പരാതി.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.എ. ഇര്‍ഷാദ്, കെപിസിസി സെക്രട്ടറിയുടെ അനുജനാണെന്നും ഇദ്ദേഹം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നയാളാണെന്നും തിരഞ്ഞെടുപ്പ് കമ്മറ്റി ചെയര്മാന് കൂടിയായ കാവുങ്കല്‍ അജി നല്കിയ പരാതിയില്‍ പറയുന്നു.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പല വാര്‍ഡുകളിലും കോണ്‍ഗ്രസ് നേതാക്കള്‍ യോഗങ്ങളില്‍ പങ്കെടുത്ത് പ്രസംഗിച്ചിട്ടുണ്ടെങ്കിലും എന്നാല്‍ കെപിസിസി സെക്രട്ടറി എലിവാലിക്കരയില്‍ വരാനോ, യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി വോട്ട് ചോദിച്ച് പ്രവര്‍ത്തിക്കാനോ ഇതുവരെ തയ്യാറായിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. ഇതു സംബന്ധിച്ച് കെപിസിസി പ്രസിഡന്റിനും, ഡിസിസിയ്്ക്കും പരാതിയും നല്‍കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാനെതിരെയുള്ള പോര്‍വിളിയും നടത്തിയാണ് കവല പ്രസംഗങ്ങളും മറ്റും നടത്തുന്നത്.
എരുമേലിയുടെ മുരടിച്ച വികസനത്തെ സംബന്ധിച്ച് ഒരക്ഷരം പോലും പറയാന്‍ എല്‍ഡിഎഫിനോ, നടത്തിയ വികസനത്തെക്കുറിച്ച് പറയാന്‍ യുഡിഎഫിനോ കഴിഞ്ഞില്ല. പ്രാദേശിക വികസനങ്ങളെ സമ്പൂര്‍ണ്ണമായി അട്ടിമറിക്കാന്‍ കൂട്ടുനിന്ന ഇരു മുന്നണികളുടെയും അനാസ്ഥ ചൂണ്ടിക്കാട്ടിയാണ് ബിജെപി യുവതലമുറയ്ക്ക് മുന്നില്‍ വോട്ട് ചോദിക്കുന്നത്.
ഒരു മാറ്റത്തിന് കാതോര്‍ക്കുന്ന വികസനകാംക്ഷികളായ പൊതുജനങ്ങള്‍ക്ക് ആത്മവിശ്വാസത്തിന്റെ അഭിമാനത്തിന്റെ നല്ലനാളുകള്‍ ഉറപ്പ് നല്‍കിയാണ് ബിജെപി പ്രചരണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: