പ്രസംഗിക്കാനൊക്കെ അറിയാവുന്ന അബ്ദുള്‍ സമദാനി ‘മൗനി ബാബ’ ചമയുന്നത് ഒട്ടും ഭൂഷണമല്ല. ഇതിനുമുമ്പ് ‘ജന്മഭൂമി’യില്‍ ലീലാമേനോന് വ്യക്തമാക്കിയതാണ് പാവം മാധവിക്കുട്ടിയും സമദാനിയുമായുള്ള ബന്ധം. അന്നും സമദാനി മിണ്ടിയില്ല. പാണ്ഡിത്യമുള്ള എഴുത്തുകാരനും പ്രഭാഷകനുമൊക്കെയായ സമദാനിക്കുപോലും കേരളം കണ്ട ഏറ്റവും മികച്ച സാഹിത്യകാരികളില്‍ ഒരാളായ മാധവിക്കുട്ടിയെ ‘മാധവിക്കുട്ടി’ എന്ന നിലയില്‍ സ്നേഹിക്കാനും ആദരിക്കാനും കഴിയാതിരുന്നത് അതിശയകരമായിരിക്കുന്നു. സുരയ്യയായി മതംമാറി, മതത്തിന്റേതായ വേഷമൊക്കെ അണിഞ്ഞെങ്കിലേ സ്വീകരിക്കാനാകൂ എന്ന് വാശിപിടിക്കുന്നതില്നിന്ന് എത്ര സങ്കുചിതവീക്ഷണമാണ് ‘ബുദ്ധിജീവി’യായ സമദാനി വച്ചുപുലര്‍ത്തുന്നതെന്ന് മനസിലാകുന്നുണ്ട്. അവരുടെ വിശ്വാസത്തെ അംഗീകരിക്കാനാവാത്ത പൊള്ളയായ സ്നേഹം.
ഇതര മതസ്ഥരായ യുവാക്കള്‍ പ്രേമിച്ച് വിവാഹം കഴിക്കുന്ന അന്യമതസ്ഥരായ യുവതികളെ സ്വഭവനത്തിലേക്കു കൂട്ടിക്കൊണ്ടുപോകുമ്പോള്‍ മുസ്ലിം യുവാക്കള്‍ മാത്രമെന്തേ തങ്ങളുടെ പ്രേമഭാജനത്തെ പൊന്നാനിക്കു കൊണ്ടുപോകുന്നു? അപ്പോള്‍ പണ്ഡിതനും പ്രഭാഷകനുമായ സമദാനിക്ക് അത്രമേല്‍ തന്റെമേല്‍ പ്രണയം ചൊരിഞ്ഞ മാധവിക്കുട്ടിയെ അവരായിക്കണ്ട് ഉള്‍ക്കൊള്ളാനാവുന്നില്ല. വിശ്വാസത്തിന്റെയും സഹിഷ്ണുതയുടെയും കാര്യം വരുമ്പോള്‍ പണ്ഡിതനും പാമരനും ഒന്നുപോലെ! തന്റെ മതം സ്വീകരിച്ചാല്‍ സ്നേഹിക്കാം. കണ്ടീഷണല്‍ സ്നേഹം. ‘പ്രണയത്തിന്റെ രാജകുമാരി’ എന്ന മാധവിക്കുട്ടിയെക്കുറിച്ചുള്ള ഗ്രന്ഥം പ്രകാശിതമായ വാര്‍ത്ത (ജന്മഭൂമി: 5-10-15) വായിച്ചപ്പോള്‍ തോന്നിയ ചിന്തകളാണിത്രയും. തന്റെ മതത്തിലൂടെ മാത്രമേ മോചനമുള്ളൂ എന്നു വിശ്വസിക്കുന്നവരും മറ്റു മതക്കാരെ ഏതുവിധേനയും തന്റെ മതത്തില്‍ ചേര്‍ത്തേ അടങ്ങൂ എന്ന് വാശിപിടിക്കുന്നവരുമാണ് ഇന്ന് മനുഷ്യവംശത്തിന്റെ സമാധാനം നശിപ്പിക്കുന്നത്.
കെ.വി. സുഗതന്, ആലപ്പുഴ
പ്രതികരിക്കാൻ ഇവിടെ എഴുതുക: