ഇടുക്കി: അരക്കിലോ കഞ്ചാവുമായി രണ്ട് പെരുമ്പാവൂര്‍ സ്വദേശികള്‍ പിടിയിലായി. ഫസല്‍, അബിന്‍ഷാ എന്നിവരെയാണ് അടിമാലി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് എസ്.ഐ ജെനീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇന്നലെ ഉച്ചയോടെ കമ്പത്തുനിന്ന് കഞ്ചാവുമായി ബസിറങ്ങിയപ്പോഴാണ് പ്രതികളെ പിടികൂടിയത്. പിടിയിലായവര്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണെന്ന് എക്സൈസ് സംഘം പറഞ്ഞു. നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: