മറയൂര്‍: മറയൂര്‍ തലയാര്‍ എസ്റ്റേറ്റില്‍ നാമമാത്രമായി ദീപാവലി ബോണസ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഇന്നലെ തൊഴിലാളികള്‍ സംഘടിച്ചു. ദീപാവലി ബോണസ് എട്ട് ശതമാനമേ നല്‍കൂ എന്ന് കാട്ടി കമ്പനി അധികൃതര്‍ ഇന്നലെ നോട്ടീസ് പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് തൊഴിലാളികള്‍ രംഗത്തെത്തുകയായിരുന്നു. മൂന്നാര്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി തൊഴിലാളികളുമായി ചര്‍ച്ച നടത്തി. ഇന്ന് തൊടുപുഴയില്‍ വച്ച് ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് യൂണിയന് നേതാക്കള്‍. ആയിരത്തോളം തൊഴിലാളികളാണ് തലയാര്‍ തേയില എസ്റ്റേറ്റില്‍ ജോലി നോക്കുന്നത്. കോയമ്പത്തൂര്‍ സ്വദേശികളുടേതാണ് ഈ എസ്റ്റേറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: