കുമരകം:ശ്രീനാരായണ ഗുരുദേവന്റെയും അയ്യന്‍കാളിയുടെയും പിന്മുറക്കാരായ ഞങ്ങള്‍ക്ക് സമത്വമുന്നണി രൂപീകരിക്കേണ്ടതായി വന്നത് ചരിത്രപരമായ നിയോഗമാണെന്ന് കെപിഎംഎസ് സംസ്ഥാന പ്രിസിഡന്റ് നീലകണ്ഠന് മാസ്്റ്റര്‍. കുമരകത്ത് ഇന്നലെ നടന്ന സമത്വമുന്നണി തെരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം . കുമരകത്തെ പതിനാറുവര്ഡുകളില് മത്സരിക്കുന്ന സമത്വമുന്നണി ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രചരണയോഗത്തില്‍ പരിചയപ്പെടുത്തി. എസ്എന്‍ഡിപി യോഗം അസ്സി. സെക്രട്ടറി പി.ടി.മന്മഥന് ഉദ്ഘാടനം ചെയ്്തയോഗത്തില് വി.എം.ശശി(വൈസ് പ്രസി.എസ്എന്‍ഡിപി യൂണിയന്)അഡ്വ.വി.പി.അശോകന്(ബോര്‍ഡ് മെമ്പര്‍ എസ്എന്‍ഡിപി യോഗം), രാജീവ്(വൈസ് പ്രസി.) എന്നിവര്‍ പങ്കെടുത്ത പ്രചരണയോഗത്തില്‍ മേഖല കോ-ഓര്‍ഡിനേറ്റര്‍ വി.പി.ഗോപി സ്വാഗതവും കെ.ആര്.സലിമോന്‍ കൃതജ്്ഞതയും പറഞ്ഞു. യോഗത്തില്‍ സമത്വമുന്നണി സംസ്ഥാന കണ്‍വീനര്‍ എ.ജി.തങ്കപ്പന് അദ്ധ്യക്ഷനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: