ലണ്ടന്‍: റഗ്ബിയിലെ ഇതിഹാസ ശക്തികളാണ് തങ്ങളെന്ന് ന്യൂസിലന്‍ഡ് തെളിയിച്ചു. ലണ്ടനിലെ ട്വിക്കെന്‍ഹാം സ്റ്റേഡിയത്തില്‍ നടന്ന റഗ്ബി ലോകകപ്പ് ഫൈനലില്‍ അയല്‍ക്കാരായ ഓസ്‌ട്രേലിയയെ കീഴടക്കി ചാമ്പ്യന്മാരായി ന്യൂസിലന്‍ഡ് (34-17). തുടരെ മൂന്നാം തവണയാണ് ന്യൂസിലന്‍ഡ് ലോക കിരീടം സ്വന്തമാക്കുന്നത്. വെബ്ബ് എല്ലിസ് കപ്പ് നിലനിര്‍ത്തുന്ന ആദ്യ ടീമുമായി കിവികള്‍.
















