ലണ്ടന്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഥമ ബ്രിട്ടന്‍ സന്ദര്‍ശനവേളയില്‍ ഇവിടുത്തെ ജയിലുകളില്‍ കിടക്കുന്ന ഭാരത തടവുകാരെ തിരിച്ചയക്കുന്ന കാര്യം ചര്‍ച്ചചെയ്യുമെന്ന് ബ്രിട്ടന്‍. ഭാരതവും ബ്രിട്ടനും തമ്മില്‍ കുറ്റവാളികളെ പരസ്പരം കൈമാറുന്ന കരാര്‍ നിലവിലുണ്ട്.
ബ്രിട്ടീഷ് ജയിലുകളില്‍ പകുതിയോളം ഏഷ്യാക്കാരാണ്. ഇവര്‍ ജയില്‍ നിയമങ്ങള്‍ ലംഘിക്കുകയാണ്. ബ്രിട്ടീഷ് ജയിലുകളില്‍ 407 ഭാരതീയരും 509 പാക്കിസ്ഥാന്‍കാരുമാണുമുള്ളത്. ബ്രിട്ടീഷ് ജയിലുകളിലെ 11,127 വിദേശ തടവുകാരില്‍ 2233 പേര്‍ ഏഷ്യാക്കാരാണ്.
തടവുകാര്‍ക്കായി ഒരുവര്‍ഷം 25900 ഡോളറാണ് ചെലവിടേണ്ടിവരുന്നത്. കഴിഞ്ഞ പത്ത്‌വര്‍ഷത്തിനുള്ളില്‍ വിദേശ തടവുകാരുടെ എണ്ണം 14 ശതമാനം വര്‍ദ്ധിച്ചതായും ബ്രിട്ടന്‍ വ്യക്തമാക്കുന്നു.
















