തിരുവനന്തപുരം: അണ്ടര്‍ 23 സി.കെ. നായിഡു ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഇന്ന് തുടങ്ങും. കേരളവും മഹാരാഷ്‌ട്രയും തമ്മിലാണ് ആദ്യമത്സരം.
കേരള ക്രിക്കറ്റ് അസോസിയേഷനും തുമ്പ സെന്റ്‌സേവ്യേഴ്‌സ് കോളേജും സഹകരിച്ച് നിര്‍മ്മിച്ച തുമ്പ സെന്റ്‌സേവ്യേഴ്‌സ് ക്രിക്കറ്റ ്‌സ്റ്റേഡിയത്തിലാണ് മത്സരം. കേരള ടീമിനെ സഞ്ജു വി. സാംസണും മഹാരാഷ്‌ട്ര ടീമിനെ വിജയ് സോളും നയിക്കും.
















