കൊച്ചി: കീഴ്മാട് ജില്ലാപഞ്ചായത്ത് ഡിവിഷനില്‍ ഈക്കുറി തീപാറും പോരാട്ടം. അപ്രതീക്ഷിതമായി വീണ്ടും ജനറല്‍ വാര്‍ഡായ ഇവിടെ ഇത്തവണ ത്രികോണ മത്സരമാണ് നടക്കുന്നത്. സിറ്റിംഗ് മെമ്പര്‍ ബി.എ.അബ്ദുള്‍ മുത്തലിബാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും. എന്‍സിപി സംസ്ഥാന ഭാരവാഹി മമ്മി സെഞ്ച്വറിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമാണ്. കീഴ്മാട് ഡിവിഷന്‍ കോണ്‍ഗ്രസ്സില്‍ നിന്നും പിടിച്ചെടുക്കാന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ മത്സരിപ്പിക്കുന്നത് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ദിനില്‍ ദിനേശനെയാണ്. ബിജെപി ജില്ലയിലെ യുവശബ്ദമാണ് ദിനില്‍ ദിനേശ് ആര്‍എസ്എസിലുടെ പൊതുപ്രവര്‍ത്ത രംഗത്തേക്ക് കടന്നുവരുകയും യുവമോര്‍ച്ച കീഴ്മാട് പഞ്ചായത്ത് കണ്‍വീനര്‍ ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് തുടങ്ങി സാമൂഹിക സംസ്‌ക്കാരിക രംഗത്ത് സജീവമാണ് ദിനില്‍ ദിനേശ്. കീഴ്മാട് നിവാസികൂടിയായ ദിനില്‍ വോട്ടര്‍മാര്‍ക്ക് സുപരിചിതനാണ്.
കീഴ്മാട് പഞ്ചായത്തില്‍ പൊതുശ്മശാനം ആവശ്യപ്പെട്ട് ദിനില്‍ ദിനേശിന്റെ നേതൃത്വത്തില്‍ നടത്തിയ സമരം ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. രാഷ്‌ട്രീയം മറന്ന് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനുള്ള ശ്രമമാണ് ഡിവിഷനില്‍ നടക്കുന്നത്. കീഴ്മാട്, വാഴക്കുളം പഞ്ചായത്തും വേങ്ങോല പഞ്ചായത്തിന്റെ 7,9 വാര്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് കീഴ്മാട് ഡിവിഷന്‍. പരമാവതി വോട്ടര്‍മാരെ നേരിട്ട് വീട്ടില്‍ ചെന്ന് സമ്പര്‍ക്കം നടത്തുന്ന തിരക്കിലാണ് ദിനില്‍ പ്രചരണ രംഗത്ത് ഇരുമുന്നണികളൊടൊപ്പത്തിന് ഒപ്പം പ്രചാരണം പൊടിപൊടിക്കുന്നു. ഡിവിഷനില്‍ പൊതുയോഗങ്ങളും, കുടുംബയോഗങ്ങളും നടന്നുവരുന്നു.
വരുന്ന നവംബര്‍ 1,2,3 തീയതികളില്‍ ഡിവിഷനില്‍ മുഴുവന്‍ വാര്‍ഡും ഉള്‍ക്കൊള്ളിച്ച് വാഹന പര്യടനം ഉണ്ടാകുമെന്ന് ദിനില്‍ പറഞ്ഞു. 4 സ്ഥാനാര്‍ത്ഥികളാണ് ഈ ഡിവിഷനില്‍ നിന്നും മത്സരിക്കുന്നത്. മറ്റുമുന്നണികളുടെ മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ ആയതുകൊണ്ട് ഹിന്ദുവോട്ടുകള്‍ ഏകീകരിക്കാം എന്ന വിശ്വാസത്തിലാണ് ബിജെപി.
















