Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വോട്ടര്‍പട്ടികയില്‍ ക്രമക്കേട്: പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ബിജെപി ഉപരോധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2015, 08:56 am IST
in Kollam

കൊട്ടാരക്കര: പഞ്ചായത്ത് പ്രസിഡന്റിനെ സഹായിക്കാന്‍ വോട്ടര്‍പട്ടികയില്‍ നിന്ന് ക്രമവിരുദ്ധമായി 75 പേരെ ഒഴിവാക്കി സമീപ വാര്‍ഡില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കൊട്ടാരക്കര പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. വോട്ടര്‍മാരുടെ പരാതിയില്ലാതെയാണ് നഗരസഭയിലെ തൃക്കണ്ണമംഗല്‍ 14 വാര്‍ഡിലെ ലിസ്റ്റിലേക്ക് 75 പേരെ തിരുകിക്കയറ്റിയതെന്ന് സെക്രട്ടറി രേഖാമൂലം കത്ത് നല്‍കിയശേഷമാണ് ഉപരോധം പിന്‍വലിച്ചത്.

വോട്ടര്‍മാരെ ഉള്‍പ്പെടുത്തുന്ന തീയതിയായ 12ന് ശേഷമാണ് ഇതെന്നും സെക്രട്ടറി എഴുതിനല്‍കി. ഇന്നലെ രാവിലെ 10 മണിയോടെയാണ് പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസിലെത്തിയത്. പ്രവര്‍ത്തകരെത്തി ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും സെക്രട്ടറിയും ജീവനക്കാരില്‍ പകുതിയും ഓഫീസില്‍ എത്താത്തതും പ്രതിഷേധത്തിനിടയാക്കി. എസ്‌ഐ ബെന്നിലാലു ഇടപെട്ടശേഷമാണ് 11മണിയോടെ സെക്രട്ടറി എത്തിയത്. സെപ്തംബര്‍ 30ന് ലഭിച്ച വോട്ടര്‍പട്ടിക പ്രകാരം വോട്ടര്‍മാരുടെ എണ്ണം 1223 ആണ്.

ഈ മാസം 14ന് ഇറങ്ങിയ പട്ടികപ്രകാരം കൂട്ടിച്ചേര്‍ക്കലും നീക്കം ചെയ്യലും കഴിഞ്ഞ് ആകെ വോട്ടര്‍മാര്‍ 1296 ആയി. ഈ ലിസ്റ്റ് പ്രകാരം സ്ഥാനാര്‍ത്ഥികള്‍ നാല് റൗണ്ട് പ്രചരണം പൂര്‍ത്തിയാക്കിയപ്പോഴാണ് ഈ മാസം 22ന് പ്രസിദ്ധീകരിച്ച പുതിയ ലിസ്റ്റ് ഉണ്ടന്നറിയുന്നത്. ഇത് സംഘടിപ്പിച്ച വായിച്ച് നോക്കിയ സ്ഥാനാര്‍തഥികളും പ്രവര്‍ത്തകരും ഞെട്ടി. ഇലക്ഷന്‍ കമ്മീഷന്റ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി നിലവിലെ പ്രസിഡന്റ് മത്സരിക്കുന്ന വാര്‍ഡില്‍ നിന്നും എല്‍ഡിഎഫിന് ലഭിക്കാത്ത 75 വോട്ടുകള്‍ ഈ വാര്‍ഡിലേക്ക് ഉള്‍പ്പെടുത്തിയിരിക്കുന്നു.

ബിജെപി പരാതിയുമായി ജില്ലാ വരണാധികാരികൂടിയായ കളക്ടറെയും റിട്ടേണിംഗ് ഓഫിസറെയും സമീപിച്ചപ്പോള്‍ 14ന് ശേഷം കമ്മീഷന്റെ സൈറ്റ് എങ്ങനെ ഓപ്പണ്‍ ചെയ്യാന്‍ കഴിയും എന്നാണ് കളക്ടര്‍ ചോദിച്ചത്. മാത്രമല്ല ഈ വിവരം കളക്ടറെയോ ചാര്‍ജ്ജുള്ള കൊട്ടാരക്കരയിലെ വരണാധികാരിയോ അറിയിച്ചിട്ടുമില്ല. തുടര്‍ന്നാണ് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിക്കുന്നത്. ഇവര്‍ പറയുന്നത് ആരുടെയും പരാതിയില്ലാതെ തന്നെ തങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് 17ന് ശേഷമാണ് മാറ്റം വരുത്തിയതെന്നാണ്. 550 വോട്ടുകള്‍ മാത്രമുള്ള വാര്‍ഡുകള്‍ നഗരസഭയിലുള്ളപ്പോള്‍ അവിടെയൊന്നും എന്തുകൊണ്ട് ഉള്‍പ്പെടുത്തലുകളും മാറ്റവും വരുത്താതെ ഇരട്ടിയിലധികം വോട്ടുള്ള ഇവിടേക്ക് വോട്ടര്‍മാരെ കുത്തിനിറച്ചു എന്ന ചോദ്യത്തിന് സെക്രട്ടറിക്കും മാറ്റം വരുത്തിയ ജീവനക്കാര്‍ക്കും ഉത്തരമില്ല. സെക്രട്ടറി എഴുതി നല്‍കിയതനുസരിച്ച് വീണ്ടും കളക്ടര്‍ക്കും മുഖ്യതെരഞ്ഞെടുപ്പ് കമ്മീണര്‍ക്കും പരാതി നല്‍കും. നീതി ലഭിച്ചില്ലങ്കില്‍ കോടതിയെ സമീപിക്കുമെന്ന് മണ്ഡലം കണ്‍വീനര്‍ അമ്പലക്കര രമേശ് പറഞ്ഞു.

ഭരണം പിടിച്ചെടുക്കാന്‍ ഇടതുപക്ഷക്കാരായ ഉദ്യോഗസ്ഥരും നേതാക്കളും ചേര്‍ന്ന് നഗരസഭയില്‍ വ്യാപക ക്രമക്കേടുകളാണ് വോട്ടര്‍ പട്ടികയില്‍ വരുത്തിയിട്ടുള്ളത്. പരാതി നല്‍കിയത് പരിഹരിക്കാനും തയ്യാറായിട്ടില്ല. മിക്കവാറും വാര്‍ഡുകളില്‍ 550 മുതല്‍ 900 വരെയാണ് ജനസംഖ്യ. ബിജെപിക്ക് സ്വാധിനമുള്ളതടക്കം ചുരുക്കം വാര്‍ഡുകളില്‍ മാത്രമാണ് 1000ത്തിലധികം പേര്‍ ഉള്ളത്. സമരത്തിന് നേതാക്കളായ അമ്പലക്കര രമേശ്, കെ.ജി.അനില്‍കുമാര്‍, വിനേഷ്, അഡ്വ: കൃഷ്ണകുമാര്‍, അഡ്വ. അജിത്ത്കുമാര്‍, കെ.ആര്‍. രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുപ്പതി ക്ഷേത്രത്തില്‍ ഭക്തര്‍ നല്‍കിയ സംഭാവനയാല്‍ നിറഞ്ഞ ഹുണ്ടികള്‍ സീല്‍ ചെയ്ത നിലയില്‍ (ഇടത്ത്) തിരുപ്പതി ബാലാജി ക്ഷേത്രം (വലത്ത്)
India

മോഷ്ടിക്കാന്‍ ഇടകൊടുക്കാതെയുള്ള തിരുപ്പതിയിലെ സംഭാവന എണ്ണുല്‍ ഇങ്ങിനെയാണ്…. രാമക്ഷേത്രത്തില്‍ ഉണ്ടായത് ജാഗ്രതക്കുറവ്

Kerala

ഡി വൈ എഫ് ഐ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാന്‍ഡ് വിട്ടുനല്‍കി: പാലാ നഗരസഭ കൗണ്‍സില്‍ തീരുമാനം കോണ്‍ഗ്രസ് എതിര്‍പ്പ് മറികടന്ന്

Kerala

മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ 2 അംഗങ്ങള്‍ രാജിവച്ചു

India

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ തള്ളി ദല്‍ഹി കോടതി

India

മസൂദ് അസറിന്റെ ‘ദർശ്-ഇ-ജിഹാദ്’ ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തു : ഭീകരർ ഒത്തുകൂടിയതും പദ്ധതി മെനഞ്ഞതും മദ്രസയിൽ , ലക്ഷ്യം രഥഘോഷയാത്രയോ ? 

പുതിയ വാര്‍ത്തകള്‍

പഹൽഗാമിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകളുടെ വീഡിയോയിൽ ഇന്ത്യക്കാരെ കൊന്നൊടുക്കുമെന്ന് കമന്റ് : മുഹമ്മദ് സനൂപിനെ അറസ്റ്റ് ചെയ്ത് പൊലീസ്

സുഗതന് ജാമ്യം നിഷേധിച്ച് കോടതി

അമ്മ റിസീവര്‍ ഭരണത്തിലേക്ക് പോകുമെന്ന് ഭീഷണിപ്പെടുത്തുന്നവരുണ്ട് ,മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവര്‍ രക്ഷാധികാരികളായി വരണം;മാല പാർവതി

അടല്‍ജി പത്രപ്രവര്‍ത്തനം പ്രതിജ്ഞയും തപസുമാക്കി: അമിത് അടല്‍  ഡോക്യുമെന്ററി പ്രകാശനം ചെയ്ത് ദത്താത്രേയ ഹൊസബാളെ

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും;ശ്വേത മേനോൻ

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.