Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എന്താണ് ആത്മീയത?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2015, 08:03 pm IST
in Samskriti

കാലത്തിനൊത്ത് കോലം കെട്ടിക്കൊണ്ട് നാം ഓരോരുത്തരും അതിവേഗം ജീവിതപ്രയാണം തുടരുമ്പോള്‍ പെട്ടെന്നൊരു ബ്രേക്ക്. ഈ ബ്രേക്കിന് ഹേതുവായ സംഭവങ്ങളെ ഉടന്‍തന്നെ വിസ്മരിച്ചുകൊണ്ട് പഴയതിനേക്കാള്‍ വേഗത്തില്‍ വീണ്ടും നെട്ടോമോടുന്നു. മുന്‍പിന്‍, ഇടംവലം നോക്കാതെ യാതൊരു ലക്കും ലഗാനുമില്ലാതെയുള്ള ഈ പോക്ക് എങ്ങോട്ടാണ്? നമ്മള്‍ സ്വയം ആപത്ത് ക്ഷണിച്ചുവരുത്തുകയല്ലേ? ഓരോരുത്തരും അവനവനോട് ആവര്‍ത്തിച്ച് ചോദിക്കേണ്ട ചോദ്യങ്ങള്‍. പക്ഷേ, അതിന് നമുക്ക് നേരമില്ലല്ലോ! ഇനി ഇതിനാവശ്യമായ നേരമത്രയും ദൈവം നമുക്ക് 24 മണിക്കൂറുകള്‍ക്കധികമായി നല്‍കിയെന്ന് തന്നെ കരുതുക. എന്നാലും നമ്മള്‍ ചോദിക്കുകയില്ല. തീര്‍ച്ച. കാരണം?  നമുക്ക് മറ്റുള്ളവരോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ വളരെ ഇഷ്ടമാണ്. നമ്മോട് ഇങ്ങോട്ടുള്ള ചോദ്യങ്ങളാണെങ്കില്‍ അനിഷ്ടമുണ്ടാക്കിത്തീര്‍ക്കുകയും ചെയ്യുന്നു. ഇങ്ങോട്ടുള്ള ചോദ്യം ഒരുതരം ചോദ്യം ചെയ്യലായിട്ടാണ് പലര്‍ക്കും അനുഭവപ്പെടുന്നത്.

ചോദ്യങ്ങളെ ഭയപ്പെടാത്തവരായി ആരുംതന്നെ ഇല്ലെന്ന് ഈ സൂചിപ്പിച്ചതിനര്‍ത്ഥമില്ല. പക്ഷേ ഇത്തരക്കാരില്‍ ഭൂരിഭാഗം പേരും ഉത്തരങ്ങള്‍ മുന്‍കൂട്ടി ‘സ്റ്റോക്ക്’ ഉള്ളവരാണ്. ആധുനിക ട്രെന്‍ഡിനനുസൃതമായി ‘റെഡിമെയ്ഡ്’ ഉത്തരങ്ങളോടാണ് ഇവര്‍ക്ക് കൂടുതല്‍ പ്രിയം. ഉത്തരം കിട്ടാത്ത ചോദ്യങ്ങളെ നമ്മുടെ മസ്തിഷ്‌കത്തില്‍നിന്നും പുറന്തള്ളുവാനാണ് നമുക്ക് താല്‍പ്പര്യം. പക്ഷേ ഈ ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ് ശരിയായ ഉത്തരങ്ങളെന്ന് അല്‍പ്പം ആലോചിച്ചാല്‍തന്നെ നമുക്ക് മനസ്സിലാവും. ഇതിനു വലിയ ആത്മജ്ഞാനമൊന്നും വേണ്ട.

ആത്മാര്‍ത്ഥമായി ചോദ്യം ചോദിക്കാനുള്ള മനസ്സുണ്ടായാല്‍ മാത്രം മതി. ഉത്തരങ്ങള്‍ താനെ യഥാസമയം നമ്മെ തേടിവന്നുകൊള്ളും. ഇത് നമ്മെ വലിയ ആത്മജ്ഞാനത്തിലേക്ക് നയിക്കുകയും ചെയ്യും. അപ്പോള്‍  നമുക്ക് ബോധ്യമാവും ജീവിതമെന്നത് ഒരു പദപ്രശ്‌നം പൂരിപ്പിക്കലാണെന്ന്.  ചിലര്‍ അതി സങ്കീര്‍ണമായ ഒരു പദപ്രശ്‌നത്തെ  അതിലളിതമായി അല്ലെങ്കില്‍ അയത്‌നലളിതമായി പൂരിപ്പിച്ച് വളരെ എളുപ്പം ജീവിതവിജയം കൈവരിക്കുന്നു. ചിലര്‍ നേരെ മറിച്ചാണ്. അവര്‍ അതിലളിതമായ ഒരു പദപ്രശ്‌നത്തെ  അതിസങ്കീര്‍ണമായി പൂരിപ്പിച്ച് പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു.

പരാജയങ്ങള്‍ വിജയത്തിലേക്കുള്ള പടികളാണല്ലോ? അതുകൊണ്ടുതന്നെ തുടര്‍ശ്രമങ്ങളാല്‍ ഇവര്‍ക്ക് നിശ്ചയമായും വിജയം കൈവരിക്കാനാവും.

മൂന്നാമത്തെ വിഭാഗക്കാര്‍ അതിസങ്കീര്‍ണമായ പദപ്രശ്‌നത്തെ അതികഠിനമായിതന്നെ പൂരിപ്പിച്ച് നിശ്ചയദാര്‍ഢ്യംകൊണ്ട് വിജയം പിടിച്ചുവാങ്ങുന്നു. നാലാമത്തെ വിഭാഗക്കാര്‍ അതിലളിതമായ പ്രശ്‌നത്തിന് അതിലളിതമായിത്തന്നെ ഉത്തരം കണ്ടെത്തുന്നു. ഇവര്‍ ജന്മംകൊണ്ടും കര്‍മംകൊണ്ടും ഭാഗ്യവാന്മാരും മുജ്ജന്മ സുകൃതം ചെയ്തവരാണെന്നും പറയാം.  അഞ്ചാമത്തെ വിഭാഗക്കാര്‍ പദപ്രശ്‌നത്തെ അഭിമുഖീകരിക്കാന്‍തന്നെ ഭയപ്പെടുന്നവരാണ്. അനിയന്ത്രിതമായ ഭയം മൂലം ഇവര്‍ ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചാല്‍ തന്നെ ശ്രമിക്കുന്തോറും അത് അഴിയാക്കുരുക്കുപോലെ കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണമായി തീരുകയും അവസാനം ഇവര്‍ ഈ പദപ്രശ്‌നം പൂരിപ്പിക്കല്‍ പ്രക്രിയ തന്നെ ഉപേക്ഷിച്ച് ഒളിച്ചോടുകയും ചെയ്യുന്നു. നിര്‍ഭയരായി ശ്രമിച്ചാല്‍ വിജയം ഇവര്‍ക്കും പ്രാപ്യം തന്നെയാണ്.

ഭീരുത്വമാണ് തോല്‍വിക്ക് ഹേതു. ധീരതയാണ് വിജയത്തിനടിസ്ഥാനം. ഈ തത്വമാണ് ജീവിതത്തിന്റെ അടിസ്ഥാന പാഠം. ആത്മീയതയുമായി ബന്ധപ്പെടുന്ന, എന്നാല്‍ ഒട്ടും ആത്മീയമല്ലാത്ത ചില സമീപകാല സംഭവങ്ങള്‍ നമുക്ക് മുമ്പില്‍ ചോദ്യങ്ങളായി കടന്നുവരുമ്പോള്‍ ഈ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ചൂളിപ്പോകാതെ അന്തസ്സായി ഇവയ്‌ക്കൊക്കെ ഉത്തരങ്ങള്‍ തേടേണ്ടത് നീതിയുക്തമായ മാര്‍ഗത്തില്‍ നീങ്ങിക്കൊണ്ടിരിക്കുന്നവരുടെ കടമയാണ്. പക്ഷേ ഈ കടമ നിര്‍വഹിക്കുമ്പോള്‍ വീണ്ടുവിചാരം കൂടിയേ തീരൂ.

‘ആത്മീയ വ്യാപാര’മാണല്ലോ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാവിഷയം. അപ്പോള്‍ സ്വാഭാവികമായും ഒരു ചോദ്യം ഉയര്‍ന്നുവരുന്നു-എന്താണ് ആത്മീയത?

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

Kerala

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

India

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

Entertainment

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

India

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

പുതിയ വാര്‍ത്തകള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ മമത വീഴും, ബിജെപി അധികാരത്തിലേക്കെന്ന് പ്രധാന എക്സിറ്റ് പോള്‍ ഫലങ്ങള്‍

കൊച്ചിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി

ഉളുപ്പുണ്ടോ തള്ളേ , ഞാൻ തന്ന പണവും സ്വര്‍ണവും നീ ഓസ്കർ ആയി കരുതിക്കോ, ബേബി പേടിക്കണ്ട : ദർഫ ഷിയാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.