കൊല്‍ക്കത്ത: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബംഗാളി നടന്‍ പീയുഷ് ഗാംഗുലി മരിച്ചു. ഈ മാസം ഇരുപതിന് ഹൗറയില്‍ വച്ച് പീയുഷ് സഞ്ചരിച്ചിരുന്ന കാര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗാംഗുലി സിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യയും മകനുമുണ്ട്.
അപര്‍ണ സെന്‍ സംവിധാനം ചെയ്ത ഗോയ്‌നര്‍ ബക്ഷോ, ശ്രിജിത് മുഖര്‍ജിയുടെ ഓട്ടോഗ്രാഫ് തുടങ്ങി നിരവധി സിനിമകളില്‍ പീയൂഷ് ഗാംഗുലി അഭിനയിച്ചിട്ടുണ്ട്.
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഗാംഗുലിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
















