Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ദേവീഭാഗവതത്തിന് പുതിയ ഗദ്യ പരിഭാഷയുമായി ഭാഗവത ദൂതന്‍ കെ.കെ. ചൂളിയാട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2015, 08:37 pm IST
inVaradyam

വേദവ്യാസന്റെ ശ്രീമദ് ദേവീ ഭാഗവതത്തിലെ പതിനെണ്ണായിരം ശ്ലോകങ്ങള്‍ക്ക് ലളിതവും വിശദവുമായ പുതിയ ഗദ്യപരിഭാഷയുമായി ഭാഗവതദൂതന്‍ കെ.കെ.ചൂളിയാട് മാസ്റ്റര്‍. കണ്ണൂര്‍ ജില്ലയിലെ പട്ടാന്നൂരിടുത്ത് കുന്നോത്ത് സ്വദേശിയായ ഇദ്ദേഹം കെപിസി ഹയര്‍സെക്കണ്ടറി സ്‌കൂളിലെ മുന്‍ ചിത്രകലാ അധ്യാപകനും ഉത്തരമലബാറിലെ ദേവീഭാഗവത നവാഹയജ്ഞവേദിയിലെ നിറസാന്നിധ്യവുമാണ്.

ആയിരക്കണക്കിന് വേദികളില്‍ ഭാഗവത യജ്ഞങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കഴിഞ്ഞു. അദ്ദേഹത്തിന്റെ ഭാഗവത പാരായണത്തിലെയും അര്‍ത്ഥവിവരണത്തിലെയും കഴിവുകള്‍ കണക്കിലെടുത്ത് കണ്ണൂരിലെ നായിക്കാലി ദുര്‍ഗ്ഗാഭഗവതി ക്ഷേത്രാധികാരികള്‍ ഭാഗവത ദൂതന്‍ എന്ന സ്ഥാനം നല്‍കി ആദരിക്കുകയുണ്ടായി.

സംസ്‌കൃത ശ്ലോകങ്ങള്‍ ഗ്രഹിക്കാന്‍ ബുദ്ധിമുട്ടുള്ള സാധാരണക്കാരായ ജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്ന രീതിയില്‍ ലളിതമായാണ് മൂലഗ്രന്ഥമായ ശ്രീമദ് ദേവീ ഭാഗവതത്തിലെ ശ്ലോകങ്ങള്‍ മലയാളത്തില്‍ പരിഭാഷപ്പെടുത്തിയിരിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ദേവീഭാഗവതത്തിന്റെ പദാനുപദവും കാവ്യരൂപത്തിലുള്ളതുമായ പരിഭാഷ പ്രശസ്ത എഴുത്തുകാരന്‍ ടി.എസ്.തിരുമുമ്പ് നിര്‍വ്വഹിച്ചിരുന്നു. ഇദ്ദേഹത്തിന്റെ കാവ്യപരിഭാഷയിലെ ആകര്‍ഷണീയതയാണ് തന്നെ ദേവീഭാഗവതത്തിന്റെ പുതിയ പരിഭാഷയ്‌ക്ക് പ്രേരിപ്പിച്ചതെന്ന് കെ.കെ.ചൂളിയാട് പറഞ്ഞു.

മഹാഭാഗവതം, ദേവീഭാഗവതം എന്നിങ്ങനെ രണ്ട് ഭാഗവതങ്ങളാണ് ഉള്ളത്. മഹാഭാഗവതത്തില്‍ ശ്രീകൃഷ്ണ കഥയും ദേവീഭാഗവതത്തില്‍ ദേവീസ്തുതിയുമാണുള്ളത്. ശ്രീകൃഷ്ണ ക്ഷേതങ്ങളില്‍ 7 ദിവസത്തെ വായനയിലൂടെ (സപ്താഹം) മഹാഭാഗവതവും ദേവീഭാഗവതം 9 ദിവസം (നവാഹം) കൊണ്ടുമായിരുന്നു പാരായണം നടത്തിയിരുന്നത്. എന്നാല്‍ ഇന്ന് സപ്താഹവും നവാഹവുമായി യജ്ഞവേദികളില്‍ ഭാഗവതം പാരായണം നടത്തിവരുന്നതായി ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

2000 ത്തില്‍പരം പേജുകളിലായി രണ്ട് വാല്യങ്ങളായിട്ടാണ് ദേവീഭാഗവതത്തിന്റെ സംസ്‌കൃതമൂലവും പരിഭാഷയും ഗ്രന്ഥത്തില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നത്. രണ്ടുവര്‍ഷം കൊണ്ടാണ് പരിഭാഷ നടത്തിയതെന്ന് ചൂളിയാട് മാസ്റ്റര്‍ പറഞ്ഞു. സംസ്‌കൃത ഭാഷയില്‍ കേരളത്തിലെ ജനങ്ങള്‍ക്കുള്ള അവഗാഹക്കുറവാണ് പല ആത്മീയ ഗ്രന്ഥങ്ങളുടെയും പാരായണത്തിന് മലയാളികള്‍ക്ക് തടസ്സമാവുന്നത്. അതിനാല്‍ തന്നെ ദേവീഭാഗവത പാരായണം ആഗ്രഹിക്കുന്നവര്‍ക്ക് വളരെ എളുപ്പം വായിച്ചെടുക്കാന്‍ ഇദ്ദേഹത്തിന്റെ രചന ഏറെ പ്രയോജനപ്രദമാകുമെന്ന് ഉറപ്പ്.

നവാഹയജ്ഞവേദികളിലെ പാരായണത്തിലും ശ്ലോകങ്ങള്‍ക്ക് വ്യാഖ്യാനം നല്‍കുന്നതിലും ഇത് ഭക്തജനങ്ങളുടെ മനസ്സിലേക്കിറങ്ങുന്ന തരത്തില്‍ അവതരിപ്പിക്കാനുള്ള കഴിവുകൊണ്ടും ശ്രദ്ധേയനായ ഇദ്ദേഹം വേദികളില്‍നിന്ന് വേദികളിലേക്ക് ഭാഗവത പാരായണവുമായി വിശ്രമമില്ലാതെ ദിനംതോറും  കണ്ണൂര്‍ ജില്ലക്കകത്തും പുറത്തും സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.

വരുമാനമെന്നനിലയില്‍ കാണാതെ സ്വയം ജ്ഞാനം നേടുകയും അതോടൊപ്പം ഭക്തജനങ്ങളില്‍ ആത്മീയജ്ഞാനവും വെളിച്ചവും പകര്‍ന്നുനല്‍കുമ്പോള്‍ കിട്ടുന്ന ആത്മനിര്‍വൃതിയും ദൈവാനുഗ്രഹവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കെ.കെ.കരുണാകരന്‍ എന്ന ചൂളിയാട് മാസ്റ്റര്‍ 70ന്റെ നിറവിലും ഭാഗവതയജ്ഞം സപര്യയാക്കി പൂര്‍ണ്ണമായും ആത്മീയ അന്വേഷണത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുകയാണ്.

1970കളുടെ പകുതിവരെ വിപ്ലവ രാഷ്‌ട്രീയത്തിന്റെ പന്ഥാവിലൂടെ സഞ്ചരിച്ച ഇദ്ദേഹം കമ്മ്യൂണിസം ഉപേക്ഷിച്ച് ദേശീയ പ്രസ്ഥാനങ്ങളുടെ മുഖ്യധാരയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരികയാണ്.

ശ്രീകണ്ഠാപുരം നിടുവാലൂര്‍ സോമേശ്വര ക്ഷേത്ര അധികൃതര്‍ ഭാഗവത രത്‌നം പുരസ്‌കാരവും നടുവില്‍ ചുഴലി ഭഗവതി ക്ഷേത്രം അധികൃതര്‍ ഭാഗവത വാചസ്പദി പുരസ്‌കാരവും നല്‍കി ആദരിച്ചിട്ടുണ്ട്. എ.പി.ചന്ദ്രമതിയാണ് ഭാര്യ. മക്കള്‍: കെ.കെ.ബീന, കെ.കെ.ജ്യോതിബാസു. കെ.കെ.ജോഷി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിലവിളക്ക് കണ്ടാൽ പരിഭ്രമിച്ചോടുന്ന രാഷ്‌ട്രീയക്കാർക്ക് മുന്നിൽ ഇതു നല്ല മാതൃക ; മുഹിയുദ്ദീൻ പള്ളിയിലെ ഉറൂസിനെത്തി വി വി രാജേഷ്

Kerala

മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

Kerala

മണ്ഡലകാലത്ത് സ്ഥിതി എന്താകും? ദേവസ്വം ബോര്‍ഡുപ്രസിഡന്റുമായി മായി കടുത്ത അഭിപ്രായവ്യത്യാസം; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരന്‍

Astrology

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

Hockey

ഏഷ്യൻ ഗെയിംസ് ഹോക്കി: ഉസ്ബെക്കിസ്ഥാനെ 19-0 ന് തകർത്തെറിഞ്ഞ് ഭാരത വനിതാ ടീം

പുതിയ വാര്‍ത്തകള്‍

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

ആലുവയിൽ ഷട്ടിൽ കളി കാണുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

പ്രകൃതിയെ നഷ്ടപ്പെടുത്തി വികസനം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് : പരിസ്ഥിതിക്ക് വേണ്ടി നീതിയുടെ ആൽമരം പോലെ സുപ്രീം കോടതി ഉറച്ചുനിൽക്കുന്നു

ശബരിമലയില്‍ അരവണ വിതരണത്തിന് നിയന്ത്രണം; തീര്‍ഥാടകര്‍ക്ക് ലഭിക്കുന്നത് ഒരു ടിന്‍ മാത്രം

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

ഒളിച്ചോടിയിട്ടും രക്ഷയില്ല; അഞ്ഞൂർ മാക്കാലിക്കാവ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം : കുപ്രസിദ്ധ മോഷ്ടാവ് മരപ്പട്ടി മനാഫ് പിടിയിൽ

പാറശാലയിൽ മദ്യലഹരിയിൽ ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്; യുവതി ​ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.