Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കേഴുക കേഴുക കേരളമേ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2015, 08:12 pm IST
in Varadyam

ചിതലരിക്കും മുമ്പു ചിതയില്‍ വയ്‌ക്കും

മുമ്പുചിലതുണ്ടു ചൊല്ലുവാന്‍ കേള്‍ക്കു;

കണ്ടാമൃഗത്തിന്റെ കട്ടിയുണ്ടെങ്കിലും

മിണ്ടാതിരിക്കുവാന്‍ മേല.

ഇവിടെയീ കേരള നാട്ടിലെ ജീവിതം

ഇനിയാര്‍ക്കു സന്തോഷമേകും?

നാടും ജനങ്ങളും ശരിതന്നെ; തെറ്റായി

നാടുവാഴുന്നവര്‍ തന്നെ!

നമ്മള്‍ തിരഞ്ഞു ഭരിക്കാനയച്ചവര്‍

നമ്മെത്തിരിഞ്ഞു കൊത്തുന്നു!

രക്ഷിക്കുമെന്നു വിചാരിച്ചയച്ചവര്‍

ഭക്ഷിക്കുവാനൊരുങ്ങുന്നു!

ചെണ്ടയായ് തീര്‍ന്ന മഹാജനം മര്‍ദ്ദനം

കൊണ്ടു കൊണ്ടാകെത്തകര്‍ന്നു!

ഭസ്മാസുരന്നു ലഭിച്ച വരം പോലെ

വിസ്മയക്കാഴ്ചകളെല്ലാം!

മലകളും പുഴകളും കാടും വനങ്ങളും

തലപോയ ഉടല്‍ പോലെയായി!

പകുതിയും പ്രാണന്‍ കളഞ്ഞു പ്രതാപങ്ങള്‍

പലതും വെടിഞ്ഞു നില്‍ക്കുന്നു!

വോട്ടുബാങ്കില്‍ കണ്ണുവയ്‌ക്കുന്ന രാഷ്‌ട്രീയ

ചീട്ടുകൊട്ടാരങ്ങള്‍ നിങ്ങള്‍

മഴതരും പുഴതരും മലകളും പര്‍വ്വത

തിരകളും താഴ്‌വാരഭൂവും

സ്വന്തവും ബന്ധവും ജാതിയും പാര്‍ട്ടിയും

ചിന്തിച്ചു ചാര്‍ത്തി നല്‍കുന്നു!

വിളവൊത്തമാവും വിളഞ്ഞതെങ്ങും നട്ടു

വിളവിറക്കുന്ന കയ്യേറ്റം!

കയ്യേറ്റമോ? അല്ല കൈവശം! ചൊല്ലുവാന്‍

കണ്‍കണ്ട ദൈവങ്ങളുണ്ട്!

‘വരദാനമായ് വന്ന കരുതലില്‍ കൈവച്ചു

മരണം വരിക്കുന്നു മക്കള്‍ …’

പറയുന്നു ഭൂമിമാതാവതു കേള്‍ക്കാതെ

നിറയുന്നു വികസന ഭ്രാന്ത്!!

ബുധജനമെന്നു നിനച്ചവര്‍, അന്ധരും

ബധിരരും മൂകരുമായോര്‍!

അറിയില്ല മൂല്യങ്ങള്‍ ആവാസ മഹിമകള്‍

അറിയുന്നു ചൂഷണം മാത്രം!

മോഹവാഗ്ദ്ദാനങ്ങളെല്ലാം വെറും പുറം

മോടിയെന്നെന്നേയറിഞ്ഞു!

പട്ടിണിപ്പാവങ്ങള്‍ നട്ടുവളര്‍ത്തുന്നു

വെട്ടിവിഴുങ്ങുന്നു നിങ്ങള്‍!

കണ്ണുനീര്‍ ചട്ടിയില്‍ കൈയ്യിട്ടു തുട്ടുകള്‍

എണ്ണിയെടുക്കുന്ന തന്ത്രം!

വഞ്ചന മാത്രം മറഞ്ഞുള്ള പുഞ്ചിരി

നഞ്ചാണു നെഞ്ചിന്റെയുള്ളില്‍!

അഞ്ചല്ല തലമുറ തലമുറക്കുള്ളതീ

അഞ്ചുകൊല്ലം കൊണ്ടു നേടി!

അക്ഷരജ്ജോതിസ്സിന്‍ അക്ഷയഭൂമിയീ

സാക്ഷര കേരള ദേശം.

വിദ്യയെ വിത്തമായ് കല്‍പിച്ചു സന്ദേശം

വിശ്വത്തിനേകിയ നാട്ടില്‍

ആനയെതൊട്ട കുരുടന്റെ ചൊല്ലുകള്‍

ആചാര്യ മന്ത്രങ്ങളായി!

അറിവിന്റെ ഉറവകള്‍ നിറയുവാനായുള്ള

തിരിയും കൊളുത്തുവാനില്ല!

തിരികൊളുത്താതെ വെളിച്ചമില്ലാ,തെന്തു

തിരയുന്നു ഇരുളിന്റെ മറവില്‍?!

നിധികാക്കും ഭൂതങ്ങള്‍ വിദ്യയെകാക്കുന്ന

ഗതികേടിലാണിന്നു നമ്മള്‍!

നല്ല സമരിയാക്കാരനായമ്പതു

കൊല്ലങ്ങള്‍ നമ്മെ ഭരിച്ചു!

ഉറ്റവനായ് നിന്നു വര്‍ഷങ്ങളായ് നമ്മെ

പറ്റിച്ചു പുണ്യാളനായി!

കോഴയില്‍ വീണൊരുചാരക്കുറക്കന്റെ

കോമിക്കു കണ്ടുനാം ഞെട്ടി!

കൊല്ലങ്ങളായി ഈ സാമാജികന്‍ നമ്മെ

കൊല്ലാതെ കൊന്നെന്നു സാരം!

നമ്മുടെ കുട്ടികള്‍ കണ്ടു പഠിക്കുവാന്‍

നമ്മുടെ നാട്ടിലാരുണ്ട്?

ഭരണത്തില്‍ വാഴുന്ന നേതാക്കളെക്കണ്ടു

വളരണോ മക്കളെ നിങ്ങള്‍?

അനുകരിക്കേണ്ടവര്‍ ഹാ! പടുവേശ്യയില്‍

അനുരാഗ വിവശരായ് നില്‍പൂ!

അപകീര്‍ത്തികള്‍ക്കുള്ള കീര്‍ത്തി ചക്രങ്ങളില്‍

അഭിരമിക്കുന്നു നേതാക്കള്‍!

ഇവരോ യുവതക്കുമാതൃക! സന്ദേശ

മിവരെന്തു നമ്മള്‍ക്കു നല്‍കി?!

രാഷ്‌ട്രീയമെല്ലാം വയറ്റിപ്പിഴപ്പിന്റെ

രാഷ്‌ട്രമീമാംസകളായി!

ഉദ്ദേശശുദ്ധിയില്ലല്‍പ്പവും വാക്കുകള്‍

ഗര്‍ദ്ദഭ രോദനം മാത്രം!

‘ഇപ്പം ശരിയാക്കാ’മെന്നുള്ള പല്ലവി

എപ്പോഴും കേള്‍ക്കുന്നു ഞങ്ങള്‍!

നാടിന്റെ നന്മക്കു വേണ്ടിയാണെന്നുള്ള

നാട്യങ്ങള്‍ കണ്ടു മടുത്തു!

പദ്ധതിയേതും പണം വീട്ടിലെത്തുന്ന

പദ്ധതിമാത്രമായ് തീര്‍ന്നു!

ഇത്രയും പതനമൊരിക്കലും കേരളം

ഇത്രനാള്‍ കണ്ടുകാണില്ല!

മൂല്ല്യങ്ങളൊന്നുമില്ലാതുള്ള ശീലങ്ങള്‍

മൂലം നശിക്കുന്നു സര്‍വ്വം!

ചെയ്യുന്ന ദുഷ്‌കര്‍മ്മ ജാലങ്ങള്‍ താന്‍ തന്നെ

കൊയ്യാതെ വയ്യ നേതാവേ!!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; കേസ് അട്ടിമറിയിൽ എം.ആര്‍.അജിത് കുമാറിന് നിർണായക പങ്ക്, മൊഴി നൽകി എസ്ഐമാർ

Kerala

വാഹനം മാറ്റാൻ ഹോൺ മുഴക്കിയതിന് നടുറോഡിൽ അച്ഛനും മകനും ഗുണ്ടയുടെ ക്രൂര മർദ്ദനം; ആക്രമണം തകരപ്പറമ്പ് കുട്ടന്റെ നേതൃത്വത്തിൽ

India

അന്താരാഷ്‌ട്ര പ്രാധാന്യമുള്ള തണ്ണീര്‍ തടങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശിലെ സുര്‍ഹ തല്‍ ഇടം നേടി

Kerala

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം; മാർക്ക് വെരിഫിക്കേഷനും റീ-ഇവാലുവേഷനും അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി

കേരളത്തിന്റെ വിദ്യാഭ്യാസ ഗുണനിലവാരവും പഠനാന്തരീക്ഷവും മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് വിദ്യാഭ്യാസ വികാസകേന്ദ്രം തയാറാക്കിയ നിര്‍ദേശങ്ങള്‍ ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ദേശീയ സംയോജകന്‍ എ. വിനോദിന്റെ നേതൃത്വത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നല്‍കുന്നു
Kerala

വികസിത കേരളവും വിദ്യാഭ്യാസവും: ഗവര്‍ണറുമായി ചര്‍ച്ച നടത്തി

പുതിയ വാര്‍ത്തകള്‍

ഡോ. ബി. പദ്മകുമാര്‍

ചക്ക ഔഷധമാണെന്ന് വീണ്ടും പഠന റിപ്പോര്‍ട്ട്; പ്രമേഹ, ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷ

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരന് ദാരുണാന്ത്യം; ടിപ്പർ ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

സാഹിത്യ ചര്‍ച്ചയില്‍ ചിന്തകന്‍ എ.പി. അഹമ്മദ് സംസാരിക്കുന്നു. ടി.എസ്. നീലാംബരന്‍, ഇ.കെ. രാജവര്‍മ്മ, ഡോ. വി. സുജാത, ഡോ. രാധ മീര, സി.സി. സുരേഷ്, ഡോ. പി. ശിവപ്രസാദ്, ജി. അമൃത രാജ് സമീപം

തപസ്യ അക്ഷരോത്സവം: സത്യാനന്തര കാലത്തെ തുറന്നുകാട്ടി സാഹിത്യ ചര്‍ച്ച

കെ.ടി. രാമചന്ദ്രന്‍, വെണ്ണല മോഹന്‍, പ്രൊഫ. പി.ജി. ഹരിദാസ്‌

തപസിന്റെ ബലം സ്വായത്തമാക്കിയ സംഘടനയാണ് തപസ്യ: പ്രൊഫ. പി.ജി. ഹരിദാസ്

നീ സമാധാനത്തോടെ പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കില്ല; കോതമംഗലം സിഐക്കെതിരെ അർജുൻ ആയങ്കിയുടെ ഭീഷണി

അക്ഷരോത്സവത്തോടനുബന്ധിച്ച് നടന്ന കാവ്യകേളി

തപസ്യഅക്ഷരോത്സവത്തില്‍ ഇന്ന്

നടൻ സലിം കുമാർ ആശുപത്രിയിൽ; ആരോഗ്യസ്ഥിതി മോശമായതിനാൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു

എന്‍ടിയു സംസ്ഥാന സെക്രട്ടറി ടി. അനൂപ്കുമാര്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി ആസിഫ് കെ. യൂസഫിന് പരാതി നല്‍കുന്നു

സ്‌കൂള്‍ തസ്തിക നിര്‍ണയത്തിലെ ആധാര്‍ നിബന്ധന; എന്‍ടിയു പരാതി നല്‍കി

ആലുവ വൈഎംസിഎയില്‍ തപസ്യ സുവര്‍ണ ജൂബിലി സമാപനത്തോടനുബന്ധിച്ച അക്ഷരോത്സവം ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.വി. രാജീവ്, വെണ്ണല മോഹന്‍, ലക്ഷ്മി നാരായണന്‍, പ്രേംകുമാര്‍, പ്രൊഫ. പി.ജി. ഹരിദാസ്, കെ.ടി. രാമചന്ദ്രന്‍ എന്നിവര്‍ സമീപം

വന്ദേമാതരത്തിന് നേരേയുള്ളത് ഭാരതാത്മാവിനെതിരേയുള്ള മാനസിക കലാപം: ആര്‍. സഞ്ജയന്‍

കോഴിക്കോട് ബൈപ്പാസിൽ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോകൾക്കും നിരോധനം കര്‍ശനമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.