കാസര്‍കോട്: കാറഡുക്ക ബ്ലോക്കില്‍ ആദൂര്‍, കാറഡുക്ക വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമ പഞ്ചായത്താണ് കാറഡുക്ക. 15 വര്‍ഷമായി ബിജെപി നേതൃത്വം നല്കുന്ന ഭരണസമിതിയാണ് പഞ്ചായത്തില്‍. സുള്ള്യ, പൂത്തൂര്‍, കുമ്പള, ബെള്ളൂര്‍ ഭാഗത്തേക്കുള്ള പ്രധാന റോഡുകള്‍ ചേരുന്ന കവലയായ മുള്ളേരിയയിലാണ് ഭരണകേന്ദ്രം. കുടിവെള്ള പദ്ധതി, ബഡ്സ് സ്കൂള്‍ കെട്ടിടം, ആരോഗ്യകേന്ദ്രങ്ങള്‍, ശിശുപ്രിയ അങ്കണവാടികള്‍, തെരുവുവിളക്കുകള്‍, റോഡുകള്‍ തുടങ്ങിയ മേഖലകളില്‍ കോടികളുടെ വികസനമാണ് ഭരണസമിതി എടുത്തുകാട്ടുന്നത്. പഞ്ചായത്തിലെ ആകെ ജനസംഖ്യ 21,211 ആണ്. 15 വാര്‍ഡുകളിലായി 41.17 ച.കി.മീ. വിസ്തീര്‍ണ്ണമുണ്ട്. ബിജെപി 6, യുഡിഎഫ് മുസ്ലിം ലീഗ് 3, കോണ്‍ഗ്രസ് 1, സ്വതന്ത്രന് 2, സിപിഎം 3 എന്നിങ്ങനെയാമ് പഞ്ചായത്തിലെ കക്ഷിനില. ഒമ്പത് അങ്കണവാടികള്‍ക്ക് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു.
പഞ്ചായത്തിലെ എല്ലാ വാര്‍ഡിലും നബാര്‍ഡിന്റെ സഹായത്തോടെ കുടിവെള്ള പദ്ധതി, ആറ് പദ്ധതികള്‍ പൂര്‍ത്തിയായി. ബഡ്സ് സ്കൂളിന് ഒന്നരക്കോടിയുടെ കെട്ടിടം. മുള്ളേരിയ പ്രാഥമികാരോഗ്യകേന്ദ്രത്തിനും ആദൂര്‍ സബ് സെന്ററിനും കെട്ടിടം, 13 ലക്ഷം രൂപ ചെലവില്‍ രണ്ട് ശിശുപ്രിയ അങ്കണവാടികള്‍, പഞ്ചായത്ത് ഓഫീസ് 17.82 ലക്ഷം രൂപ ചെലവില്‍ പൂര്‍ണ സൗരോര്‍ജ പഞ്ചായത്തോഫീസാക്കും, എസ്.സി., എസ്.ടി. യുവതീയുവാക്കള്‍ക്ക് സ്വയംതൊഴില്‍ പദ്ധതികള്‍ തുടങ്ങിയവ നടപ്പാക്കിയതായി ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പഞ്ചായത്ത് പ്രസിഡണ്ടായ സുജാത ആര്.തന്ത്രി പറഞ്ഞു. പഞ്ചായത്തില്‍ നടപ്പിലാക്കിയ സമഗ്ര വികസന പ്രവര്‍ത്തനങ്ങള്‍ ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കുമെന്ന് അവര്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: