ചെന്നൈ: ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങള്‍ക്ക് ദക്ഷിണാഫ്രിക്കന്‍ മധ്യനിര ബാറ്റ്‌സ്മാന്‍ ജെ.പി. ഡുമിനി ഇല്ല. രാജ്‌കോട്ടിലെ മൂന്നാം ഏകദിനത്തിനിടെ കൈയ്‌ക്കു പരിക്കേറ്റതിനാല്‍ ഡുമിനിയെ ഒഴിവാക്കിയത്. ഡീന്‍ എല്‍ഗാര്‍ പകരക്കാരന്‍. നവംബര്‍ അഞ്ചിന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ താരത്തിന്റെ സാന്നിധ്യം ഉറപ്പാക്കുന്നതിന് നടപടി.
രാജ്‌കോട്ടില്‍ പന്തെറിയുന്നതിനിടെ റിട്ടേണ്‍ ക്യാച്ചിനുള്ള ശ്രമത്തിനിടെയാണ് ഡുമിനിക്ക് പരിക്കേറ്റത്. അസ്വസ്ഥത പ്രകടിപ്പിച്ചെങ്കിലും കളി തുടര്‍ന്നു താരം. പിന്നീട് നടത്തിയ പരിശോധനയില്‍ പരിക്ക് ഗുരതരമല്ലെന്ന് വ്യക്തമായെങ്കിലും ടെസ്റ്റ് പരമ്പര മുന്നില്‍ക്കണ്ട് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് മാറി നില്‍ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
















