സൂറിച്ച്: മികച്ച ഫുട്‌ബോളര്‍ക്കുള്ള ഫിഫ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന് 23 പേരുടെ പട്ടിക ഫിഫ പ്രസിദ്ധീകരിച്ചു. സൂപ്പര്‍ താരങ്ങള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസി, നെയ്‌മര്‍, ഗരത് ബെയ്ല്‍, കരീം ബെന്‍സമ, ലൂയി സുവാരസ്, ജര്‍മനിയെ ലോകകപ്പ് ജയത്തിലേക്കു നയിച്ച തോമസ് മുള്ളര്‍ തുടങ്ങിയവര്‍ പട്ടികയില്‍ ഇടം നേടി. മികച്ച പരിശീലകര്‍ക്കുള്ള പുരസ്‌കാര പട്ടികയില്‍ ഹോസെ മൗറീഞ്ഞോ, ആഴ്‌സണ്‍ വെങ്ങര്‍, ലോറന്റ് ബ്ലാങ്ക്, കാര്‍ലോ ആന്‍സലോട്ടി, പെപ് ഗാര്‍ഡിയോള, ചിലിയെ കോപ്പ അമേരിക്ക കിരീടത്തിലേക്ക് നയിച്ച ജോര്‍ജ് സാംപോളി തുടങ്ങിയവരുണ്ട്.
ഈ വര്‍ഷവും ക്രിസ്റ്റ്യാനോയ്‌ക്കും മെസിക്കും മുന്‍തൂക്കം. പട്ടികയില്‍ 11 പേര്‍ സ്പാനിഷ് ലീഗില്‍ കളിക്കുന്നവര്‍. അഞ്ച് വീതം പ്രീമിയര്‍ ലീഗ്, ജര്‍മന്‍ ലീഗില്‍നിന്ന്. ഫ്രഞ്ച് ലീഗില്‍ പാരീസ് സെന്റ് ജര്‍മന് കളിക്കുന്ന സ്ലാട്ടണ്‍ ഇബ്രാഹിമോവിച്ചും, ഇറ്റലിയിലെ യുവന്റസസ് താരം പോള്‍ പോഗ്ബയും മറ്റു ലീഗിലെ പ്രതിനിധികള്‍. 2016 ജനുവരി 11ന് സൂറിച്ചില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് പ്രഖ്യാപിക്കും. ഫുട്‌ബോള്‍ ജേണലിസ്റ്റുകളും, ദേശീയ ടീമുകളുടെ പരിശീലകരും നായകരുമാണ് മികച്ച താരത്തെയും പരിശീലകനെയും കണ്ടെത്താന്‍ വോട്ട് ചെയ്യുക. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് നിലവിലെ ജേതാവ്.
ബാലണ്‍ ഡി ഓര്‍: സെര്‍ജിയോ അഗ്വെയ്‌റൊ (അര്‍ജന്റീന/മാഞ്ചസ്റ്റര്‍ സിറ്റി), ഗരത് ബെയ്ല്‍ (വെയ്ല്‍സ്/ റയല്‍ മാഡ്രിഡ്), കരീം ബെന്‍സമ (ഫ്രാന്‍സ്/റയല്‍), ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (പോര്‍ച്ചുഗല്‍/റയല്‍), കെവിന്‍ ഡി ബ്ര്യൂണ്‍ (ബെല്‍ജിയം/മാഞ്ചസ്റ്റര്‍ സിറ്റി), ഏദന്‍ ഹസാര്‍ഡ് (ബെല്‍ജിയം/ചെല്‍സി), സ്ലാട്ടണ്‍ ഇബ്രാഹിമോവിച്ച് (സ്വീഡന്‍/പിഎസ്ജി), ആന്ദ്രെ ഇനിയെസ്റ്റ (സ്‌പെയ്ന്‍/ബാഴ്‌സലോണ), ടോണി ക്രൂസ് (ജര്‍മനി/ റയല്‍), റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കി (പോളണ്ട്/ബയേണ്‍ മ്യൂണിച്ച്), ജാവിയര്‍ മസ്‌കരാനോ (അര്‍ന്റീന/ ബാഴ്‌സലോണ), ലയണല്‍ മെസി (അര്‍ജന്റീന/ബാഴ്‌സലോണ), തോമസ് മുള്ളര്‍ (ജര്‍മനി/ബയേണ്‍), മാനുവല്‍ ന്യൂയര്‍ (ജര്‍മനി/ബയേണ്‍), നെയ്‌മര്‍ (ബ്രസീല്‍/ബാഴ്‌സലോണ), പോള്‍ പോഗ്ബ (ഫ്രാന്‍സ്/യുവന്റസ്), ഇവാന്‍ റാകിറ്റിക് (ക്രൊയേഷ്യ/ബാഴ്‌സലോണ), ആര്യന്‍ റോബന്‍ (നെതര്‍ലന്‍ഡ്‌സ്/ബയേണ്‍), ജയിംസ് റോഡ്രിഗസ് (കൊളംബിയ/റയല്‍), അലക്‌സി സാഞ്ചസ് (ചിലി/ആഴ്‌സണല്‍), ലൂയി സുവാരസ് (ഉറുഗ്വെ/ബാഴ്‌സലോണ), യായ ടുറെ (ഐവറി കോസ്റ്റ്/മാഞ്ചസ്റ്റര്‍ സിറ്റി), അര്‍ട്യുറോ വിദല്‍ (ചിലി/ബയേണ്‍).
പരിശീലകര്‍: മാസിമിലിയാനോ അല്ലെഗ്രി (യുവന്റസ്), കാര്‍ലോ ആന്‍സലോട്ടി (റയല്‍), ലോറന്റ് ബ്ലാങ്ക് (പിഎസ്ജി), ഉനയ് എംമ്‌റി (സെവിയ്യ), പെപ് ഗാര്‍ഡിയോള (ബയേണ്‍), ലൂയി എന്‍ റിഖ് (ബാഴ്‌സലോണ), ഹോസെ മൗറീഞ്ഞോ (ചെല്‍സി), ജോര്‍ജ് സാംപോളി (ചിലി), ഡീഗോ സിമിയോണി (അത്‌ലറ്റികോ മാഡ്രിഡ്), ആഴ്‌സണ്‍ വെങ്ങര്‍ (ആഴ്‌സണല്‍).
















