Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇനിയില്ല, ക്രീസിലെ വിസ്‌ഫോടനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2015, 01:04 am IST
inSports

ന്യൂദല്‍ഹി: ബാറ്റ് കൊണ്ടു വിസ്‌ഫോടനം സൃഷ്ടിക്കാന്‍ വീരേന്ദര്‍ സെവാഗ് ഇനി ക്രിക്കറ്റ് മൈതാനങ്ങളിലുണ്ടാകില്ല. രാജ്യാന്തര, ഐപിഎല്‍ മത്സരങ്ങളില്‍നിന്ന് വിരമിക്കുന്നുവെന്ന് ഇന്ത്യ കണ്ട ഏക്കാലത്തെയും മികച്ച ഓപ്പണിങ് ബാറ്റ്‌സ്മാന്‍ പ്രഖ്യാപിച്ചു. തന്റെ മുപ്പത്തിയേഴാം ജന്മദിനമായ ഇന്നലെയാണ് കളി നിര്‍ത്തുന്നുവെന്ന് ട്വിറ്ററിലൂടെ വീരു പ്രഖ്യാപിച്ചത്. ഇതോടെ, രണ്ടു ദിവസമായി തുടരുന്ന കിംവദന്തികള്‍ക്കും വിരാമം. തിങ്കളാഴ്ച ദുബായില്‍ ഒരു ചടങ്ങിനിടെയാണ് കളി നിര്‍ത്തുന്നുവെന്ന് താരം സൂചിപ്പിച്ചത്. പിന്നീട് നിഷേധക്കുറിപ്പുമിറങ്ങി. എന്നാല്‍, ഇന്നലെ താരം തന്നെ ട്വിറ്ററിലൂടെ തീരുമാനം അറിയിക്കുകയായിരുന്നു.

രാജ്യത്തെ ക്രിക്കറ്റിന്റെ സുവര്‍ണ തലമുറയുടെ ഭാഗമായിരുന്ന രണ്ടാമത്തെ താരമാണ് കളമൊഴിയുന്നത്. ദിവസങ്ങള്‍ക്കു മുന്‍പാണ് പേസര്‍ സഹീര്‍ ഖാനും കളി നിര്‍ത്തിയത്. വിരമിച്ച താരങ്ങളുടെ ലീഗായ മാസ്റ്റേഴ്‌സ് ചാമ്പ്യന്‍സ് ലീഗിന്റെ ഭാഗമാകുന്നതിനാണ് സെവാഗ് ധൃതിയില്‍ തീരുമാനമെടുത്തത്. അതേസമയം, രഞ്ജി ട്രോഫിയില്‍ ഹരിയാന ടീമിന്റെ ഭാഗമായ താരം ഈ സീസണ്‍ പൂര്‍ത്തിയാക്കും.

രണ്ടര വര്‍ഷത്തോളമായി രാജ്യാന്തര ക്രിക്കറ്റിന്റെ ഭാഗമായിരുന്നില്ല വീരേന്ദര്‍ സെവാഗ്. ടെക്‌നിക്കിനും ഫുട് വര്‍ക്കിനുമെല്ലാമുപരി കണ്ണും കൈയും ഇഴുകിച്ചേര്‍ന്ന സുന്ദര കാഴ്ചയായിരുന്നു സെവാഗ് ക്രീസിലെത്തിയാല്‍. കണ്ണിനു കാഴ്ചശക്തി കുറഞ്ഞതോടെ വീരുവിന്റെ സ്വതസിദ്ധമായ ശൈലിക്കും മങ്ങലേറ്റു. കഴിഞ്ഞ ഐപിഎല്ലില്‍ കണ്ണട വച്ചാണ് താരം കളിക്കാനിറങ്ങിയത്. ബൗളര്‍മാരുടെ പെരുമ ഭയക്കാതെ ആത്മവിശ്വാസത്തോടെ, അതിലേറെ ചങ്കൂറ്റത്തോടെ അവരെ നേരിട്ടുവെന്നതാണ് വീരുവിന്റെ മഹത്വം. ഏതു പിച്ചിലും ഏതു ഘട്ടത്തിലും തന്റെ ശൈലിയില്‍ മാറ്റം വരുത്താന്‍ തയാറായിരുന്നില്ല ഈ പ്രതിഭ. അതുകൊണ്ട് ഏറെ വിമര്‍ശനങ്ങളും ഇദ്ദേഹത്തെ തേടിയെത്തി.

ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി തികച്ച ഒരേയൊരു ഇന്ത്യക്കാരനാണ് സെവാഗ്. അതും രണ്ടുവട്ടം. ഇതിഹാസതാരങ്ങള്‍ ഡോണ്‍ ബ്രാഡ്മാനും ബ്രയാന്‍ ലാറയും മാത്രമാണ് രണ്ടുവട്ടം ട്രിപ്പിള്‍ തികച്ചിട്ടുള്ളത്. ഏകദിന ക്രിക്കറ്റില്‍ ഇരട്ട ശതകം നേടിയ രണ്ടാമനാണ് വീരു. ഏകദിനത്തില്‍ സച്ചിനൊപ്പം, ടെസ്റ്റില്‍ ഗൗതം ഗംഭീറിനൊപ്പവും വീരു സൃഷ്ടിച്ച കൂട്ടുകെട്ടുകള്‍ ഇന്ത്യയെ പലപ്പോഴും തോളിലേറ്റി. ഇന്ത്യ 2011 ഏകദിന ലോകകപ്പ് നേടുമ്പോള്‍ വീരേന്ദര്‍ സെവാഗിന്റെ പ്രകടനവും കരുത്തായി.

ടെസ്റ്റില്‍ 1999 ഏപ്രില്‍ ഒന്നിന് പാകിസ്ഥാനെതിരെയും ഏകദിനത്തില്‍ 2001ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുമാണ് ദല്‍ഹിയിലെ നജഫ്ഗഢില്‍നിന്നുള്ള വീരേന്ദര്‍ സെവാഗിന്റെ അരങ്ങേറ്റം. 2013ല്‍  ഓസ്‌ട്രേലിയക്കെതിരെ അവസാന ടെസ്റ്റ്. ഇതേവര്‍ഷം പാകിസ്ഥാനെതിരെ അവസാന ഏകദിനവും കളിച്ചു. അന്താരാഷ്‌ട്ര രംഗത്ത് എല്ലാ ഫോര്‍മാറ്റിലുമായി 17,253 റണ്‍സ് ഇദ്ദേഹത്തിന്റെ സാമ്പാദ്യം. ടെസ്റ്റില്‍ 104 കളികളില്‍ 8,586 റണ്‍സ്, ഇതില്‍ 23 സെഞ്ച്വറി, 32 അര്‍ധസെഞ്ച്വറി. ഉയര്‍ന്ന സ്‌കോര്‍ 319. ഏകദിനത്തില്‍ 251 കളിയില്‍ 8,273 റണ്‍സ്. 15 സെഞ്ച്വറി, 38 അര്‍ധസെഞ്ച്വറി. ഉയര്‍ന്ന സ്‌കോര്‍ 219. ടെസ്റ്റില്‍ 40 വിക്കറ്റുകളും ഏകദിനത്തില്‍ 96 വിക്കറ്റുകളും ഈ പാര്‍ട് ടൈം സ്പിന്നര്‍ക്കു സ്വന്തം. 19 ട്വന്റി20 മത്സരങ്ങളിലും വീരു പാഡണിഞ്ഞു. 394 റണ്‍സ് സമ്പാദ്യം.

ഒട്ടേറെബഹുമതികളും ഈ പ്രതിഭയെ തേടിയെത്തി. രാജ്യം 2002ല്‍ അര്‍ജുന അവാര്‍ഡും, 2010ല്‍ പത്മശ്രീയും നല്‍കി ആദരിച്ചു. 2010ല്‍ ഐസിസിയുടെ മികച്ച ടെസ്റ്റ് ക്രിക്കറ്ററായി തിരഞ്ഞെടുക്കപ്പെട്ടു. ദേശീയ ടീമില്‍  വൈസ് ക്യാപ്റ്റനായിരുന്നു. ഐപിഎല്ലില്‍ ദല്‍ഹി ഡെയര്‍ഡെവിള്‍സിനും കിങ്‌സ് ഇലവന്‍ പഞ്ചാബിനും കളിച്ചു. കഴിഞ്ഞ സീസണില്‍ പഞ്ചാബ് ടീമിലംഗം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ സപ്തംബര്‍ 18 വരെ അവസരം

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍
Article

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

Main Article

GeM 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍; പൊതു സംഭരണത്തിലെ ഡിജിറ്റല്‍ വിപ്ലവം

Editorial

സവര്‍ക്കര്‍ വിരോധികള്‍ക്ക് സമനില തെറ്റുമ്പോള്‍

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

പുതിയ വാര്‍ത്തകള്‍

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

ചന്ദ്രനിൽ പുതിയ അധ്യായം; നാസയുടെ ‘മൂണ്‍ ബേസ്’ പദ്ധതിയിലേക്ക് ഐഎസ്ആര്‍ഒക്ക് ഔദ്യോഗിക ക്ഷണം

യൂത്ത് ലീഗില്‍ അതൃപ്തി; വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിലും ജമാഅത്തെ ഇസ്ലാമി നേതാവ്, വിവാദം

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

ടി.ജി. മോഹന്‍ദാസിന്റെ അറസ്റ്റില്‍ പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം, സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇ ഡി അന്വേഷണം; നുണപരിശോധന വേണമെന്ന പ്രതികളുടെ അപേക്ഷ പ്രത്യേക കോടതി തള്ളി

കേരളത്തിന്റെ വള്ളംകളികൾക്കും സാംസ്കാരിക ഉത്സവങ്ങൾക്കും കേന്ദ്രസഹായം; 80 ലക്ഷം രൂപ അനുവദിച്ച് മോദി സർക്കാർ

കേരള പ്രവാസി കമ്മീഷനില്‍ ഇനി മുതല്‍ ലോകത്തെവിടെനിന്നും പരാതി നല്‍കാം

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ… നിയന്ത്രണം മുസ്ലിം ലീഗിന്: യുഡിഎഫ് ഭരണം താലിബാനിസത്തിലേക്ക്

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.