ജോഹന്നാസ്ബര്‍ഗ്: ഗാന്ധിജിയുടെ കൊച്ചുമകള്‍ കോടികളുടെ തട്ടിപ്പുകേസില്‍ പ്രതിയായി. ആഷിഷ് ലത രാം ഗോബിന്‍( 45) ആണ് 830,000 ഡോളറിന്റെ തട്ടിപ്പുകേസില്‍ വിചാരണ നേരിടുന്നത്. രണ്ട് ബിസിനസുകാരെ വഞ്ചിച്ച് പണം കൈക്കലാക്കിയെന്നാണ് കേസ്. മോഷണം, തട്ടിപ്പ്, വ്യാജരേഖ ചുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തപ്പെട്ട ലത ഇന്നലെ ദര്‍ബന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി.
സ്വന്തം തൊഴില്‍ സ്ഥാപനം നടത്തുന്ന ലതാ രാംഗോബിന്‍ ഭാരതത്തില്‍ നിന്ന് ദക്ഷിണാഫ്രിക്കയിലെ നെക്ടര്‍ എന്ന സ്വകാര്യ ആശുപത്രിയിലേക്ക് കിടക്കകള്‍ എത്തിക്കാന്‍ തനിക്ക് കരാര്‍ ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് 831,380 ഡോളര്‍ രണ്ടു ബിസിനസുകാരില്‍ നിന്ന് തട്ടിയെടുത്തുവെന്നാണ് കേസ്.
വ്യാജ ഇന്‍വോയ്‌സുകളും രേഖകളും കാട്ടി തനിക്ക് ഭാരതത്തില്‍ നിന്ന് മൂന്നു കപ്പല്‍ തുണി വന്നിട്ടുണ്ടെന്ന് അതെടുക്കാന്‍ പണം വേണമെന്നും ഇവരെ വിശ്വസിപ്പിച്ചു. ലാഭം പങ്കിടാമെന്ന് പറഞ്ഞാണ് ഇവരില്‍ നിന്ന് പണം വാങ്ങിയത്.
ഗാന്ധിജിയുടെ മകന്റെ മകള്‍ ഇള ഗാന്ധിയുടെയും മേവ രാം ഗോവിന്ദിന്റെയും മകളാണ് ആഷിഷ് ലത രാം ഗോബിന്‍.മനുഷ്യാവകാശപ്രവര്‍ത്തകയായ ഇളയ്‌ക്ക് ഈ രംഗത്ത് നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുമുണ്ട്.















