ചണ്ഡിഗഡ്: ഹരിയാനയിലെ ഫരീദാബാദില്‍ ദളിത് കുടുംബത്തിലെ നാല് പേരെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം.രണ്ട് കുട്ടികളേയും അവരുടെ മാതാപിതാക്കളേയുമാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.പൊള്ളലേറ്റ രണ്ടു കുട്ടികള്‍ മരിച്ചു. ഇതില്‍ എട്ടുമാസം പ്രായമുള്ള കുട്ടിയും ഉള്‍പ്പെടുന്നു.
മാതാപിതാക്കളെ ഗുരുതര പരിക്കുകളോടെ ദല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഫരീദാബാദിലെ പ്രിതല മേഖലയിലാണ് ജാതിയുടെ പേരിലുള്ള ക്രൂരത അരങ്ങേറിയത്. പുലര്‍ച്ചെ നാലിന് കുടുംബം ഉറങ്ങുമ്പോഴാണ് അജ്ഞാതര്‍ വീടിനു തീയിട്ടത്. തീപടരുന്നതു കണ്ടു ഓടിക്കൂടിയവര്‍ നാല് പേരെയും പുറത്തെത്തിച്ചെങ്കിലും കുട്ടികള്‍ മരണത്തിനു കീഴടങ്ങിയിരുന്നു.
പോലീസ് സ്ഥലത്തെത്തിയപ്പോഴേയ്‌ക്കും അക്രമികള്‍ വീടിന് തീ വച്ചിരുന്നു. ജാതി വിദ്വേഷവും മുന്‍വൈരാഗ്യവുമാണ് അക്രമത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരിഭിച്ചിട്ടുണ്ട്. ഇത് വരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ഫരീദാബാദ് പോലീസ് കമ്മീഷണര്‍ അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.
















