ദുബായ്: വിന്‍ഡീസ് ഓള്‍ റൗണ്ടര്‍ മര്‍ലോണ്‍ സാമുവല്‍സിന്റെ ബൗളിംഗ് ആക്ഷന്‍ വീണ്ടും വിവാദത്തില്‍. സാമുവല്‍സിന്റെ കൈ അനുവദനീയമായ 15 ഡിഗ്രിയില്‍ കൂടുതല്‍ മടങ്ങുന്നതായാണ് ആരോപണം. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനിടെയാണ് സാമുവല്‍സിന്റെ ബൗളിംഗ് ആക്ഷനില്‍ സംശയം പ്രകടിപ്പിച്ച് അമ്പയര്‍മാര്‍ ഐസിസിക്ക് റിപ്പോര്‍ട്ട് നല്കിയത്.
ഇതേതുടര്‍ന്നു അംഗീകൃത ലബോറട്ടറിയില്‍ 14 ദിവസത്തിനുള്ളില്‍ വിദഗ്ധ പരിശോധനയ്‌ക്കു വിധേയനാകണമെന്ന് ഐസിസി അറിയിച്ചു. പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലാണ് വിലക്കു വേണയെന്നു തീരുമാനിക്കുകയെന്നും ഐസിസി അറിയിച്ചു. ഇതിനുമുമ്പ് 2008, 2013 വര്‍ഷങ്ങളിലും നിയമവിരുദ്ധമായ ബൗളിംഗ് ആക്ഷന്റെ പേരില്‍ സാമുവല്‍സിനെതിരെ പരാതി ഉയര്‍ന്നിരുന്നു.
















